ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഓസ്ട്രേലിയ 4-0 ത്തിന് പരാജയമറിയും: ഗാംഗുലി

ഇന്ത്യയെ സ്വന്തം രാജ്യത്ത് തോല്‍പ്പിക്കുന്നത്‌ പ്രയാസമാണ്. നിലവില്‍ ഉള്ളതിലും കരുത്തരായ ടീമായിരുന്നു 2001ല്‍ ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നിട്ടും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഓസ്ട്രേലിയ 4-0 ത്തിന് പരാജയമറിയും: ഗാംഗുലി

ഇന്ത്യയുമായുള്ള ടെസ്റ്റ്‌ മത്സരം ഓസ്ട്രേലിയക്ക് പ്രയാസമേറിയതായിരിക്കും എന്ന് മുന്‍ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 0-4 സ്കോറിലുള്ള പരാജയമായിരിക്കും അവര്‍ നേരിടേണ്ടി വരുന്നത് എന്നും താരം ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യയെ സ്വന്തം രാജ്യത്ത് തോല്‍പ്പിക്കുന്നത്‌ പ്രയാസമാണ്. നിലവില്‍ ഉള്ളതിലും കരുത്തരായ ടീമായിരുന്നു 2001ല്‍ ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നിട്ടും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ വച്ചു പരാജയപ്പെട്ടത് എത്ര തവണയാണ്? അങ്ങനെ ഒരു കാര്യം ഓര്‍മ്മയില്‍ പോലും ഇല്ല! ഓസ്ട്രേലിയ ഇത്തവണ പരാജയം അറിയും.


5-0 എന്ന് ഇംഗ്ലണ്ടിന്റെ കാര്യത്തിലും ഞാന്‍ പ്രവചിച്ചതാണ്, എന്നാല്‍ അത് 4-0 ആയിരുന്നു. ഓസ്ട്രേലിയക്കും ഇതു തന്നെയായിരിക്കും അനുഭവം.

മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പുകഴ്ത്താനും ഗാംഗുലി മറന്നില്ല. ക്രിക്കറ്റിനോട് കൊഹ്ലിക്കുള്ള അഭിനിവേശം അതിശയിപ്പിക്കുന്നതാണ്. മികച്ച ക്യാപ്റ്റനായിരുന്ന ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയ കോഹ്ലി നേതൃസ്ഥാനം ഉചിതമായിട്ടാണ് ഉപയോഗിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു.

Read More >>