പനീർശെൽവം ഇന്നു സെക്രട്ടേറിയറ്റിലേയ്ക്ക്; ഉറ്റുനോക്കി തമിഴകം

രാജി സമർപ്പിച്ചെങ്കിലും തൽക്കാലം മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ഗവർണർ വിദ്യാസാഗർ ആവശ്യപ്പെട്ടതനുസരിച്ചു തിങ്കളാഴ്ച പനീർശെൽവം ഓഫീസിൽ എത്തുമെന്നു അറിയുന്നു. ഗവർണറുടെ തീരുമാനത്തിനായി എല്ലാവരും ഉറ്റുനോക്കുമ്പോൾ പനീർശെൽവത്തിന്റെ സെക്രട്ടേറിയേറ്റിലേയ്ക്കുള്ള തിരിച്ചു വരവ് ആകാംക്ഷയുണർത്തുന്നതാണു.

പനീർശെൽവം ഇന്നു സെക്രട്ടേറിയറ്റിലേയ്ക്ക്; ഉറ്റുനോക്കി തമിഴകം

തമിഴ് ‌നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ പനീർശെൽവത്തിന്റെ മറീനയിലെ വെളിപ്പെടുത്തലുകൾക്കും തുടർന്നുള്ള പോരുകൾക്കുമിടയിൽ പനീർശെൽവം ഇന്നു നിയമസഭയിൽ എത്തുമെന്നു അറിയുന്നു.

ശശികലയുടെ തമ്പിൽ നിന്നും കൂടുതൽ പേരെ തന്നോടൊപ്പം ചേർക്കാനാണു ഓ പി എസ്സിന്റെ പദ്ധതിയെന്നു പറയപ്പെടുന്നു. 235 അംഗങ്ങളുള്ള തമിഴ് ‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിനിനി ഏതാനും അംഗങ്ങളുടെ പിന്തുണ മതി. രാജി സമർപ്പിച്ചെങ്കിലും തൽക്കാലം മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ഗവർണർ വിദ്യാസാഗർ ആവശ്യപ്പെട്ടതനുസരിച്ചു തിങ്കളാഴ്ച പനീർശെൽവം ഓഫീസിൽ എത്തുമെന്നു അറിയുന്നു.


അതേ സമയം തനിക്കു 129 എം എൽ ഏമാരുടെ പിന്തുണയുണ്ടെന്നു അവകാശപ്പെട്ടു ശശികല ഗവർണറെ സമീപിച്ചിരുന്നു. 117 ആണു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണ. കൂവത്തൂരിലെ റിസോർട്ടിൽ രണ്ടാം വട്ടവും സന്ദർശനം നടത്തിയ ശശികല എം എൽ ഏമാർ സ്വതന്ത്രരാണെന്നു കാണിക്കാൻ പത്രക്കാരെ വിളിച്ചു കൂട്ടിയിരുന്നു. എന്നാൽ എം എൽ ഏമാരിൽ ആരും തന്നെ സംസാരിച്ചില്ല.

അതിനിടെ അണ്ണാ ഡി എം കെ എം എൽ ഏമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിനരികിൽ വച്ചു മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നടപടി എടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഗവർണറുടെ തീരുമാനത്തിനായി എല്ലാവരും ഉറ്റുനോക്കുമ്പോൾ പനീർശെൽവത്തിന്റെ സെക്രട്ടേറിയേറ്റിലേയ്ക്കുള്ള തിരിച്ചു വരവ് ആകാംക്ഷയുണർത്തുന്നതാണു. ശശികലയും ഇന്നു ഗവർണറെ കാണാൻ ശ്രമിക്കുമെന്നു അറിയുന്നു.