ക്ഷമയോടെ കാത്തിരുന്നു കാണൂ: ഒ പനീർശെൽവം

ചൊവ്വാഴ്ച രാത്രി തമിഴകത്തിനെ പിടിച്ചു കുലുക്കിയ സംഭവവികാസങ്ങൾക്കു ശേഷം ഒ പനീർശെൽവം മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

ക്ഷമയോടെ കാത്തിരുന്നു കാണൂ: ഒ പനീർശെൽവം

ശശികലയ്ക്കു എതിരെ ഒ പനീർശെൽവം സംസാരിച്ചതു തമിഴകത്തിനെ പിടിച്ചു കുലുക്കിയതിനു പിന്നാലെ അദ്ദേഹം തന്റെ വസതിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

എതിർകക്ഷിയുടെ നേതാവായ സ്റ്റാലിനെ കണ്ടപ്പോൾ താങ്കൾ ചിരിച്ചതിനു വിമർശനമുണ്ടല്ലോ?

മനുഷ്യർക്കും മൃഗങ്ങൾക്കും തമ്മിലുള്ള വലിയ ഒരു വ്യത്യാസം ചിരിക്കാനുള്ള കഴിവാണു. മൃഗങ്ങൾക്കു ചിരിക്കാൻ കഴിയില്ല. മനുഷ്യനു മാത്രമേ പറ്റുള്ളൂ. അതുകൊണ്ടു ചിരി വലിയ കുറ്റമൊന്നുമല്ല.

താങ്കളുടെ നേരെ ആരോപണങ്ങൾ ഒന്നും ഉന്നയിക്കാൻ പറ്റാത്തതു കൊണ്ടാണോ എതിർകക്ഷി നേതാവിനെ നോക്കി ചിരിച്ചതു കുറ്റമായി പറയുന്നത്?എന്റെ മടിയിൽ കനമില്ല. അതുകൊണ്ടു ഭയമില്ല.

താങ്കളെ പാർട്ടി പദവിയിൽ നിന്നും പുറത്താക്കിയല്ലോ?

പത്തു വർഷങ്ങൾക്കു മുമ്പു അമ്മയാണു എനിക്കു ട്രഷറർ പദവി തന്നതു. ആ ജോലി ഞാൻ നന്നായിത്തന്നെ ചെയ്തെന്ന തൃപ്തി എനിക്കുണ്ട്. എന്നെ ആ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള യോഗ്യത തമിഴകത്തിൽ ആർക്കുമില്ല.

പുതിയ പാർട്ടി ആരംഭിക്കുമോ?

ഞാൻ അണ്ണാ ഡിഎംകെയുടെ അടിയുറച്ച അനുയായിയാണു. ക്ഷമയോടെ കാത്തിരുന്നു കാണൂ.