റിട്ടയേര്‍ഡ് ആയ മുന്‍ കൊല്ലം ജില്ലാ ജഡ്ജിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് സര്‍ക്കാര്‍ മോഡലില്‍; നടപടി നിയമലംഘനം

വസന്തകുമാരിയുടെ സ്വന്തം പേരില്‍ 2015 ജൂലൈ 23ന് തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെഎല്‍ 01 ബിയു 3840 നമ്പരിലുള്ള മാരുതി സുസുക്കി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലാണ് ഡിസ്ട്രിക്ട് ജഡ്ജ് (റിട്ട) എന്നു ചേര്‍ത്തിരിക്കുന്നത്. റിട്ടയേര്‍ഡ് ആയ ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമൊന്നും ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ അനുവാദമില്ല. മാത്രമല്ല, സര്‍ക്കാര്‍ സര്‍വീസിലുള്ള സമയത്ത് ആണെങ്കിലും അതാതു സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക വാഹനത്തില്‍ മാത്രമേ ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് വെക്കാന്‍പാടുള്ളൂ.

റിട്ടയേര്‍ഡ് ആയ മുന്‍ കൊല്ലം ജില്ലാ ജഡ്ജിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റ് സര്‍ക്കാര്‍ മോഡലില്‍; നടപടി നിയമലംഘനം

റിട്ടയേര്‍ഡ് ആയ മുന്‍ കൊല്ലം ജില്ലാ എംഎസിടി (മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണല്‍) ജഡ്ജിയുടെ കാറിന്റെ നമ്പര്‍ പ്ലേറ്റ് രീതി നിയമവിരുദ്ധം. സര്‍ക്കാര്‍ മേഖലയിലെ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഓഫീസ് വാഹനങ്ങള്‍ക്കും മാത്രം അനുവദിക്കപ്പെട്ട ചുവപ്പും വെളുപ്പും കലര്‍ന്ന നമ്പര്‍ പ്ലേറ്റ് രീതിയാണ് മുന്‍ കൊല്ലാ ജില്ലാ ജഡ്ജിയായ ജി വസന്തകുമാരി അവലംബിച്ചിരിക്കുന്നത്.

വസന്തകുമാരിയുടെ സ്വന്തം പേരില്‍ 2015 ജൂലൈ 23ന് തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കെഎല്‍ 01 ബി യു 3840 നമ്പരിലുള്ള മാരുതി സുസുക്കി വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലാണ് ഡിസ്ട്രിക്ട് ജഡ്ജ് (റിട്ട) എന്നു ചേര്‍ത്തിരിക്കുന്നത്. റിട്ടയേര്‍ഡ് ആയ ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമൊന്നും ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ അനുവാദമില്ല.  മാത്രമല്ല, സര്‍ക്കാര്‍ സര്‍വീസിലുള്ള സമയത്ത് ആണെങ്കിലും അതാതു സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക വാഹനത്തില്‍ മാത്രമേ ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് വെക്കാന്‍പാടുള്ളൂ.
നിലവില്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ ഫോറത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ആണ് വസന്തകുമാരി. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ ഈ പദവി കാണിച്ചുള്ള ബോര്‍ഡ് ഔദ്യോഗിക വാഹനത്തില്‍ വയ്ക്കുകയാണ് ചെയ്യേണ്ടതെന്നിരിക്കെ ജില്ലാ ജഡ്ജ് (റിട്ട.) എന്ന ബോര്‍ഡ് സ്വകാര്യവാഹനത്തില്‍ സര്‍ക്കാര്‍ രീതിയില്‍ വച്ചിരിക്കുന്നത് മോട്ടോര്‍ വാഹനനിയമത്തിനു വിരുദ്ധമാണെന്ന് തിരുവനന്തപുരം ജോയിന്റ് ആര്‍ടിഒ കെ ജോഷി നാരദാ ന്യൂസിനോടു പറഞ്ഞു.

ഇക്കാര്യം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ള പശ്ചാത്തലത്തില്‍ കറുപ്പ് നിറത്തില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതുക എന്നതാണ് സ്വകാര്യ വാഹനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന രീതിയെന്നിരിക്കെയാണ് മുതിര്‍ന്ന റിട്ട. ജഡ്ജ് പോലും നിയമം കാറ്റില്‍പ്പറത്തിയിരിക്കുന്നത്. ടാക്സി/ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ മഞ്ഞ നിറത്തില്‍ കറുത്ത അക്ഷരങ്ങളിലും നമ്പര്‍ എഴുതണമെന്ന് കേന്ദ്ര മോട്ടോര്‍വാഹന നിയമം 50, 51 അനുശാസിക്കുന്നു.

തിരുവനന്തപുരം ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ തന്റെ ഇന്നോവ കാറിലും ഇത്തരത്തില്‍ സര്‍ക്കാര്‍ രീതിയില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച് നാരദാ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

Read More >>