അന്വേഷണ കമ്മീഷനെ ഭയമില്ല: വി കെ ശശികല

മുഖ്യമന്ത്രി ആകുന്നതു വൈകിപ്പിക്കാനുള്ള എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുള്ളതായി കരുതുന്നില്ല. നിയമം അനുശാസിക്കുന്ന പോലെയും ജനാധിപത്യ രീതിയിലും ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു, ശശികല ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശശികല പറഞ്ഞു.

അന്വേഷണ കമ്മീഷനെ ഭയമില്ല: വി കെ ശശികല

അന്വേഷണ കമ്മീഷനെ ഭയമില്ലെന്നും താന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല.

"കഴിഞ്ഞ മാസം അഞ്ചാം തിയ്യതി കൂടിയ മീറ്റിംഗില്‍ എന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതാണു. അപ്പോള്‍ ഊട്ടിയില്‍ ഉണ്ടായിരുന്ന ഗവര്‍ണറെ ഫാക്‌സ് മൂലം തീരുമാനം അറിയിച്ചിരുന്നു. പിന്നെ മുംബൈയിലേയ്ക്കു പോയ ഗവര്‍ണര്‍ക്കു അങ്ങോട്ടും ഒരു ഫാക്‌സ് അയച്ചു. ഇതു വരെ അദ്ദേഹത്തിൻ്റെ ഓഫീസില്‍ നിന്നും യാതോരു മറുപടിയും വന്നിട്ടില്ല. എന്നാലും ഞാന്‍ മുഖ്യമന്ത്രി ആകുന്നതു വൈകിപ്പിക്കാനുള്ള എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുള്ളതായി കരുതുന്നില്ല. നിയമം അനുശാസിക്കുന്ന പോലെയും ജനാധിപത്യ രീതിയിലും ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമെന്നു വിശ്വസിക്കുന്നു," ശശികല ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


പാര്‍ട്ടിയിലെ എം എല്‍ ഏമാര്‍ ചേര്‍ന്നാണു എന്നെ തെരഞ്ഞെടുത്തതു. അതു കൊണ്ടു എനിക്കു പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

ജയലളിതയ്ക്കു നല്‍കിയ ചികില്‍സയെപ്പറ്റി തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണു ഡി എം കെ എന്നും ശശികല ആരോപിച്ചു. ജയലളിതയ്ക്കു എന്തു ചികില്‍സയാണു നല്‍കിയതെന്നതു തുറന്ന പുസ്തകമാണെന്നും അവര്‍ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയമിക്കും എന്നു പനീര്‍ശെല്‍വം പറയുന്നതിനെപ്പറ്റി വേവലാതിയില്ല. എന്നാല്‍ അദ്ദേഹം ജയലളിതയ്ക്കു നേരെ ചെയ്യുന്ന ദ്രോഹം കണ്ടു വിഷമം തോന്നുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വത്തു സമ്പാദനക്കേസിൻ്റെ വിധി വരാനിരിക്കെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതു തടസ്സമാകുമോയെന്ന ചോദ്യത്തിനു കോടതിയെ ബഹുമാനിക്കുന്നു. കേസ് നടക്കുന്നതിനാല്‍ അതിനെപ്പറ്റി ഒന്നും പറയുന്നില്ലന്നു ശശികല പറഞ്ഞു.