ട്രംപിന്റെ മുന്നറിയിപ്പിനു പുല്ലുവില കല്‍പ്പിച്ചു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയയ്‌ക്കെതിരെ ജപ്പാനു പിന്നില്‍ അണിനിരക്കുമെന്ന് ട്രംപ്

പരീക്ഷണം നടന്നത് കാര്യം ജപ്പാനും അമേരിക്കയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ മുന്നറിയിപ്പിനു പുല്ലുവില കല്‍പ്പിച്ചു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം; ഉത്തരകൊറിയയ്‌ക്കെതിരെ ജപ്പാനു പിന്നില്‍ അണിനിരക്കുമെന്ന് ട്രംപ്

അണുവായുധങ്ങള്‍ പ്രയോഗിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പിനു പുല്ലുവില കല്‍പ്പിച്ച് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നു പുലര്‍ച്ചെയായിരുന്നു ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണ്ണ വിജയം ആയിരുന്നെന്ന് ഉത്തര കൊറിയ പ്രസ്താവനയില്‍ അറിയിച്ചു.

പരീക്ഷണം നടന്നത് കാര്യം ജപ്പാനും അമേരിക്കയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്ററിനുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

മിസൈല്‍ പരീക്ഷണത്തിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. മുന്നറിയിപ്പ്അവഗണിച്ച് മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക ജപ്പാനു പിന്നില്‍ പൂര്‍ണ്ണമായും അണിനിരക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക പൂര്‍ണ്ണമായും ജപ്പാനുപിന്നിലാണെന്നും നൂറുശതമാനവും തങ്ങള്‍ മഹാസഖ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലെത്തിയ യു.എസ്. പ്രതിരോധ സെക്രട്ടറി ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഘലയിലെ സമാധാനം തകര്‍ക്കാനാണ് ഉത്തര കൊറിയയുടെ ലക്ഷ്യമെന്നും അമേരിക്ക ആരോപിച്ചിരുന്നു. മുന്നറിയിപ്പിന് മിസൈല്‍ പരീക്ഷണത്തിലൂടെയാണ് ഉത്തരകൊറിയ മറുപടി നല്‍കിയത്.

Read More >>