നോക്കിയ 3310 തിരിച്ചെത്തുന്നു

ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചുവട് മാറിയ വിനിമയവിപ്ലവത്തിന്റെ ആദ്യകാലത്തെ ഏറ്റവും സ്വീകാര്യമായ മോഡലാണ് 'നോക്കിയ 3310'

നോക്കിയ 3310 തിരിച്ചെത്തുന്നു

ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. കയ്യില്‍ പിടിക്കാന്‍ തക്ക വിധം ഒതുങ്ങിയതും കാണാന്‍ ഭംഗിയുള്ളതുമായ നോക്കിയയുടെ ഈ മോഡല്‍ 2000 ത്തില്‍ വിപണിയില്‍ എത്തിയതോടെ അന്ന് തരംഗമായി മാറി.

ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 സ്വന്തമാക്കാനായി വളരെ ആഗ്രഹിച്ച ഒരു തലമുറയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യത്തിനു ലഭ്യമല്ലാതെയിരുന്നപ്പോള്‍ ഗള്‍ഫില്‍ നിന്നും വരുത്തിയവരുമേറെ. ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചുവട് മാറിയ വിനിമയവിപ്ലവത്തിന്റെ ആദ്യകാലത്തെ ഏറ്റവും സ്വീകാര്യമായ മോഡലാണ് 'നോക്കിയ 3310'


ഗൃഹാതുരത്വം ഉയര്‍ത്തുന്ന ജനപ്രീതിയാണ് ഇപ്പോള്‍ ഈ മോഡല്‍ വീണ്ടും വിപണിയിലെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഒറ്റതതവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ ഒരാഴ്ചയിലധികം ബാറ്ററിയുടെ ചാര്‍ജ് നില്‍ക്കും എന്നുള്ളതാണ് ഈ മോഡലിന്റെ എടുത്തു പറയാവുന്ന പ്രായോഗികത.

സ്മാര്‍ട്ട്‌ ഫോണുകള്‍ക്കൊപ്പം ഒരു ബേസ് മോഡല്‍ ഫോണ്‍ സെക്കന്‍ന്ടറിയായി ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരുന്നു. അവരെ ലക്ഷ്യം വച്ചാണ് നോക്കിയ 3310 വീണ്ടും വിപണിയിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 2500 മുതല്‍ 4000രൂപയാണ് ഈ മോഡലിന്റെ രണ്ടാംവരവില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.

Read More >>