പുതിയ 1000 രൂപ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

എടിഎമ്മുകളില്‍ നോട്ടുക്ഷാമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടതായും ജനങ്ങളോട് ആവശ്യമുള്ള തുക മാത്രം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുതിയ 1000 രൂപ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി

നിരോധിച്ച 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത പറഞ്ഞു. എടിഎമ്മുകളില്‍ നോട്ടുക്ഷാമമുള്ളതായി ശ്രദ്ധയില്‍പ്പെട്ടതായും ജനങ്ങളോട് ആവശ്യമുള്ള തുക മാത്രം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

500ഉം അതിന് താഴെയുമുള്ള നോട്ടുകളുടെയു അച്ചടിയും വിതരണവും കാര്യക്ഷമമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ശക്തികാന്ത പറഞ്ഞു. നോട്ടുനിരോധനം കൊണ്ടുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ടതായി കഴിഞ്ഞയാഴ്ച ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് നോട്ടുകളുടെ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവസവും വിലയിരുത്തുന്നതായി അദ്ദേഹം പറഞ്ഞു.