പണം പിന്‍വലിക്കുന്നതിനുള്ള പരിധി 50000 ആയി ഉയര്‍ത്തി;സേവിംഗ്‌സ് അക്കൗണ്ടിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് റിസര്‍വ്വ് ബാങ്ക്

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 24000 രൂപയില്‍ നിന്ന് 50000 ആയി ഉയര്‍ത്തി. മാര്‍ച്ച് 13 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കും.

പണം പിന്‍വലിക്കുന്നതിനുള്ള പരിധി 50000 ആയി ഉയര്‍ത്തി;സേവിംഗ്‌സ് അക്കൗണ്ടിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് റിസര്‍വ്വ് ബാങ്ക്

പണം പിന്‍വലിക്കുന്നതിനുള്ള പരിധി റിസര്‍വ്വ് ബാങ്ക് വീണ്ടും ഉയര്‍ത്തി. പ്രതിവാരം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 24000 രൂപയില്‍ നിന്ന് അന്‍പതിനായിരം രൂപയായാണ് ഉയര്‍ത്തിയത്. ഈ മാസം ഇരുപത് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. മാര്‍ച്ച് 13 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമുണ്ടാകില്ല.


നിലവില്‍ പ്രചരിക്കുന്ന പുതിയ 2000, 500 നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കാന്‍ ബുദ്ധിമുട്ടാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. ഇപ്പോള്‍ കണ്ടെത്തുന്നവ ഫോട്ടോ കോപ്പികളാണ്. ജനുവരി 27 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 9.92 ലക്ഷം കോടി രൂപയുടെ പുതിയ 2000, 500 രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്ര പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പ നയ അവലോകനത്തില്‍ റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ നിലനിര്‍ത്തി.