നോട്ടുനിരോധനം കള്ളനോട്ടുകൾ ഇല്ലാതാക്കിയെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു; നോ​ട്ടു നി​രോ​ധ​നം ന​ട​പ്പാ​ക്കി വെ​റും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​തി​ർ​ത്തി ക​ട​ന്നെത്തിയത് ഒർ�

പു​തി​യ 2000 രൂ​പ നോ​ട്ടി​ലെ അ​ശോ​ക സ്തം​ഭം, ഇ​ട​ത് വ​ശ​ത്ത് 2000 എ​ന്ന അ​ച്ച​ടി, സു​താ​ര്യ​മാ​യ ഭാ​ഗം, വാ​ട്ട​ർ​മാ​ർ​ക്ക്, റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ ഒ​പ്പ്, മം​ഗ​ൾ​യാ​ൻ ചി​ത്രം, സ്വ​ച്ഛ​ഭാ​ര​ത് ചി​ഹ്നം, ദേ​വ​നാ​ഗ​രി ഭാ​ഷ​യി​ലെ എ​ഴു​ത്ത്, അ​ച്ച​ടി​ച്ച വ​ർ​ഷം എ​ന്നി​വയൊക്കെ കള്ള നോട്ടിലും അ‌തേപടിപകർത്തയിട്ടുണ്ടെന്നാണ് വിവരങ്ങൾ. കള്ളനോട്ടുകൾ അ‌ച്ചടിച്ചിരിക്കുന്ന പേപ്പറിനു ചെറിയ വ്യത്യാസമുണ്ടെന്നതൊഴിച്ചാൽ ഇവ തിരിച്ചറിയാൻ പ്രയാസമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നോട്ടുനിരോധനം കള്ളനോട്ടുകൾ ഇല്ലാതാക്കിയെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു; നോ​ട്ടു നി​രോ​ധ​നം ന​ട​പ്പാ​ക്കി വെ​റും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​തി​ർ​ത്തി ക​ട​ന്നെത്തിയത് ഒർ�

നോ​ട്ടു നി​രോ​ധ​നം ന​ട​പ്പാ​ക്കി വെ​റും മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​തി​ർ​ത്തി ക​ട​ന്നു ക​ള്ള​നോ​ട്ടു​ക​ളെ​ത്തിയെന്ന് റിപ്പോർട്ടുകൾ. നോ​ട്ടു നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തു ക​ള്ള​നോ​ട്ടി​ന്‍റെ വ്യാ​പ​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു​വെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദത്തെ ഖണ്ഡിച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. രാജ്യം പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളാണ് പാകിസ്ഥാനിൽ നിന്നും ബംഗാളാദേശ് അ‌തിർത്തി വഴി രാജ്യത്തെത്തിയിരിക്കുന്നത്.

വളരെയേറേ സുരക്ഷാ സംവിധാനങ്ങളോടെയാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതായി കേന്ദ്രസർക്കാർ അ‌വകാശപ്പെട്ടിരുന്നത്. എന്നാൽ രാജ്യത്ത് എത്തിയ കള്ള നോട്ടുകൾ ഈ നോട്ടുകളുടെ തനിപകർപ്പാണെന്നാണു റിപ്പോർട്ടുകൾ. 17 സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തി​യ 2000 രൂ​പ നോ​ട്ടി​ലു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 11 എ​ണ്ണ​വും പാ​ക്കി​സ്ഥാ​നി​ൽ നി​ന്നെ​ത്തി​യ ക​ള്ള​നോ​ട്ടു​ക​ളി​ൽ അ​തേ​പ​ടി പ​ക​ർ​ത്തി​യി​ട്ടു​ണ്ടെന്നാണ് വിവരങ്ങൾ. ക​ള്ള​നോ​ട്ടു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നു പ്രതികരിച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു മറ്റുകാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാൻ തയ്യാറായില്ല.

പു​തി​യ 2000 രൂ​പ നോ​ട്ടി​ലെ അ​ശോ​ക സ്തം​ഭം, ഇ​ട​ത് വ​ശ​ത്ത് 2000 എ​ന്ന അ​ച്ച​ടി, സു​താ​ര്യ​മാ​യ ഭാ​ഗം, വാ​ട്ട​ർ​മാ​ർ​ക്ക്, റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ ഒ​പ്പ്, മം​ഗ​ൾ​യാ​ൻ ചി​ത്രം, സ്വ​ച്ഛ​ഭാ​ര​ത് ചി​ഹ്നം, ദേ​വ​നാ​ഗ​രി ഭാ​ഷ​യി​ലെ എ​ഴു​ത്ത്, അ​ച്ച​ടി​ച്ച വ​ർ​ഷം എ​ന്നി​വയൊക്കെ കള്ള നോട്ടിലും അ‌തേപടിപകർത്തയിട്ടുണ്ടെന്നാണ് വിവരങ്ങൾ. കള്ളനോട്ടുകൾ അ‌ച്ചടിച്ചിരിക്കുന്ന പേപ്പറിനു ചെറിയ വ്യത്യാസമുണ്ടെന്നതൊഴിച്ചാൽ ഇവ തിരിച്ചറിയാൻ പ്രയാസമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

രാജ്യത്തു വ്യാപകമായ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ആരംഭിച്ചുകഴിഞ്ഞു. ഇ​ന്ത്യ- ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലൂ​ടെ വ​രു​ന്ന ക​ള്ള​നോ​ട്ട് ക​ണ്ടു​പി​ടി​ക്കാ​ൻ ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്കു സാ​ധിക്കുന്നില്ലെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. കള്ളനോട്ടുകൾ കണ്ടെത്താൻ വിദഗ്ദ പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന് ബി​എ​സ്എ​ഫ്. ആ​ർ​ബി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ മുർ​ഷി​ദാ​ബാ​ദി​ൽനി​ന്നു മാ​ൽ​ഡ സ്വ​ദേ​ശി​യാ​യ അ​സീ​സു​ർ റ​ഹ്‌മാ​ൻ 2000 രൂപയുടെ കള്ളനോട്ടുകളമായി പിടിയിലായത്. പു​തി​യ 2000 രൂ​പ​യു​ടെ 40 ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഇ​യാ​ളി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. നോ​ട്ടു​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ അ​ച്ച​ടി​ച്ച​താ​ണെ​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വെളിപ്പെടുത്തി.