കാസർഗോഡും പത്തനംതിട്ടയും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ വരുന്നു

വിദേശകാര്യമന്ത്രാലയവും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം രാജ്യത്തെ 56 ഹെഡ് പോസ്റ്റ് ഓഫിസുകളിലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. കേരളത്തിൽ നിന്നും കാസർഗോഡും പത്തനംതിട്ടയും പട്ടികയിൽ ഇടംപിടിച്ചു.

കാസർഗോഡും പത്തനംതിട്ടയും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ വരുന്നു

കാസർഗോഡും പത്തനംതിട്ടയിലും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ തുറക്കുന്നു. ഹെഡ് പോസ്റ്റ് ഓഫീസുകളിൽ പാസ്പോർട് സേവാകേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ രണ്ടു ജില്ലകളിൽ സേവാകേന്ദ്രങ്ങൾ വരുന്നത്. പ്രവാസികളേറെയുള്ള കാസർഗോഡ്, പത്തനംതിട്ട ജില്ലകളുടെ ഏറെനാളായുള്ള ആവശ്യത്തിന് കൂടിയാണ് ഇതോടെ പരിഹാരമാകുന്നത്.

ഗൾഫ് രാജ്യങ്ങളിൽ കാസർഗോഡ് സ്വദേശികൾ ഏറെയുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പത്തനംതിട്ടയിൽ നിന്നുള്ള പ്രവാസികളും നിരവധിയാണ്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇതോടെ സ്വന്തം ജില്ലകളിൽ തന്നെ പാസ്പോർട്ട് പുതുക്കൽ അടക്കമുള്ള നടപടികൾക്ക് സൗകര്യം ലഭിക്കും.

കാസർഗോഡും പത്തനംതിട്ടയും അടക്കം രാജ്യത്തെ 56 ഹെഡ് പോസ്റ്റ് ഓഫിസുകളിലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. വിദേശകാര്യമന്ത്രാലയവും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തമായാണ് ഇത് നടപ്പിലാക്കുന്നത്. പ്രവാസിസംഘടനകളടക്കം നിരവധിപ്പേർ പാസ്സ്പോർട് സേവാകേന്ദ്ര തുടങ്ങാനുള്ള നീക്കത്തെ സ്വാഗതം ചെയ്തു.

Read More >>