വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് അടി വാങ്ങാന്‍ നെഹ്രു കോളേജില്‍ അധ്യാപകരുടെ സൈക്കോളജിക്കല്‍ മൂവ്: പഴയ നിയമങ്ങള്‍ തിരിച്ചു വരാതെ പഠിപ്പിക്കില്ലെന്ന്

ജിഷ്ണുവിന്റെ ചിത്രങ്ങള്‍ വലിച്ചു കീറിയും നിന്ന നില്‍പ്പില്‍ തലകറങ്ങി വീണും വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തും പാമ്പാടി നെഹ്രു കോളേജില്‍ മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരായ അധ്യാപകര്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്നു- പഴയ നിയമങ്ങള്‍ തിരിച്ചുവേണം എന്നാണ് ഇവരുടെ ആവശ്യം.

വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് അടി വാങ്ങാന്‍ നെഹ്രു കോളേജില്‍ അധ്യാപകരുടെ സൈക്കോളജിക്കല്‍ മൂവ്: പഴയ നിയമങ്ങള്‍ തിരിച്ചു വരാതെ പഠിപ്പിക്കില്ലെന്ന്

വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് അടി ചോദിച്ചു വാങ്ങാന്‍ നെഹ്രു കോളേജില്‍ അധ്യാപകര്‍ ശ്രമം തുടങ്ങി. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ക്ലാസെടുക്കാന്‍ ഒരു കൂട്ടം അധ്യാപകര്‍ വിസമ്മതിക്കുകയായിരുന്നു. കോളേജിലെ പഴയ നിയമങ്ങള്‍ തിരിച്ചു വന്നാലെ ക്ലാസെടുക്കുകയുള്ളുവെന്ന് അമ്പതോളം അധ്യാപകര്‍ നിലപാട് എടുത്തു. തുടര്‍ന്ന് അധ്യാപകര്‍ കോളേജിലെ ഭാസ്‌കരാ മെമ്മോറിയല്‍ ബ്ലോക്കിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.


കൂടാതെ വിദ്യാര്‍ത്ഥികളെ പ്രകോപ്പിച്ചു തല്ലു വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാനും അധ്യാപകര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നെഹ്രു ഗ്രൂപ്പ് ചെയര്‍മാനു ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണു മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമുള്ള അധ്യാപകരുടെ നാടകം അരങ്ങേറിയത്. കോളേജില്‍ വിദ്യാര്‍ത്ഥികളൊട്ടിച്ച പോസ്റ്ററുകള്‍ നിഥിന്‍ ജോ യെന്ന അധ്യാപകന്‍ പരസ്യമായി വലിച്ചു കീറി. ജിഷ്ണുവിനു അഭിവാദ്യമര്‍പ്പിച്ചും കൃഷ്ണദാസ് ഉള്‍പ്പടെയുള്ള പ്രതികളുടെ ലുക്കൗട്ട് നോട്ടീസുമാണ് നിഥിന്‍ ജോ കീറിയത്.

[caption id="attachment_81931" align="aligncenter" width="720"] വിദ്യാര്‍ത്ഥികളെ പിടിച്ചു തള്ളിയ അധ്യാപകന്‍ ഇര്‍ഷാദ്[/caption]

ഇക്കാര്യം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരോട് നിഥിനും ഇര്‍ഷാദ് എന്ന അധ്യാപകനും തട്ടിക്കയറി. 'ഞാനിനിയും കീറുമെടാ... നീയൊക്കൊ തല്ലുമെങ്കില്‍ തല്ലടാ... ' എന്നു പറഞ്ഞു വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇരച്ചു കയറുകയും വിദ്യാര്‍ത്ഥികളുടെ നെഞ്ചത്തു പിടിച്ചു തള്ളുകയും ചെയ്തു. വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. യൂണിയന്‍ നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് . ഇക്കാര്യം പരാതിപ്പെടാനായി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു പോയ സമയത്ത് അമ്പതോളം ജീവനക്കാരും അധ്യാപകരും ഭാസ്‌കര ബ്ലോക്കിന്നു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. അധ്യാപകര്‍ക്കു അരക്ഷിതാവസ്ഥയാണെന്നും പഴയ നിയമങ്ങള്‍ തിരിച്ചു വരണമെന്നുമാണ് ആവശ്യം.

കോളേജിലെ ലീഗല്‍ അഡൈ്വസര്‍ സുചിത്രാ ജയറാം ധര്‍ണ നടക്കുന്ന സ്ഥലത്തു കുഴഞ്ഞു വീണതും ആശയക്കുഴപ്പം ഉണ്ടാക്കി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നിന്നു പടികളിറങ്ങി നടന്നുവന്ന ലീഗല്‍ അഡൈ്വസര്‍ ഒരു കാരണവുമില്ലാതെ കുഴഞ്ഞു വീണതു കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു ചിരി പൊട്ടി.

[caption id="attachment_81937" align="aligncenter" width="700"]
വിദ്യാര്‍ത്ഥികളെ പിടിച്ചു തള്ളിയ അധ്യാപകന്‍ അമിതാഭ്, തലക്കറങ്ങി വീണ സുചിത്ര ജയറാം, ജിഷ്ണുവിന്റെ ഫോട്ടോ കീറിയ നിഥിന്‍ ജോ.[/caption]

'അയ്യോ... തല കറങ്ങുന്നേയെന്നു' ലീഗല്‍ അഡൈ്വസര്‍ പറഞ്ഞതോടെ ഇര്‍ഷാദ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്തു. ഉടനെ ജീവനക്കാര്‍ സുചിത്രയെ പി കെ ദാസ് മെമ്മോറിയല്‍ ആശുപത്രിയിലേക്ക് നീക്കി. അതിനു ശേഷം ഒരു മണിക്കൂറോളം കോളേജിലുണ്ടായിരുന്ന നിഥിന്‍ ജോയെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തല്ലിയെന്ന് ജോ ആരോപിക്കുന്നു. മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരായ അധ്യാപകരാണ് പഴയനിയമത്തിനായി സമരം ചെയ്യുന്നത്.

Read More >>