ഇന്ത്യക്കാര്‍ രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ലഘുലേഖ

വെള്ളക്കാര്‍ക്ക് ദൈവത്തില്‍ നിന്നു ലഭിച്ച വരദാനമാണ് ഞങ്ങളുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലീങ്ങള്‍, ഇന്ത്യക്കാര്‍, ജൂതന്‍മാര്‍ എന്നിവര്‍ അമേരിക്ക വിട്ടുുപോകണം-ലഘുലേഖ പറയുന്നു.

ഇന്ത്യക്കാര്‍ രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ലഘുലേഖ

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ വംശീയ വിദ്വേഷ സംഭവങ്ങളില്‍ വര്‍ധന. ഇന്ത്യാക്കാരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖ ഏഷ്യന്‍ കുടുംബത്തിന്റെ വാതില്‍പ്പടിയില്‍ നിന്ന് ലഭിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഹൂസ്റ്റണിന് സമീപമുള്ള ഫോര്‍ട്ട് ബെന്‍ഡ് ജില്ലയിലെ ഒരു വീട്ടുപടിക്കല്‍ നിന്നാണ് വംശീയ വിദ്വേഷം നിറയുന്ന ലഘുലേഖ ലഭിച്ചത്. ''വെള്ളക്കാര്‍ക്ക് ദൈവത്തില്‍ നിന്ന് ലഭിച്ച വരദാനമാണ് ഞങ്ങളുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലീങ്ങള്‍, ഇന്ത്യക്കാര്‍, ജൂതന്‍മാര്‍ എന്നിവര്‍ അമേരിക്ക വിട്ടുുപോകണം''-ലഘുലേഖ പറയുന്നു.


എന്നാല്‍ സംഭവം പൊലീസിലറിയിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. വിവരം പുറത്തറിഞ്ഞാല്‍ തങ്ങളെ വംശീയവാദികള്‍ ലക്ഷ്യം വെക്കുമോ എന്ന് ഭയന്നാണിതെന്ന് ഇവരുടെ കുടുംബ സുഹൃത്ത് ടോണി വധവാന്‍ പറഞ്ഞു. ആംഗ്ലോ സാക്‌സണ്‍ വിഭാഗത്തില്‍ പെടാത്തവര്‍ക്കെതിരെയുള്ള വംശീയ വിദ്വേഷം സ്ഫുരിക്കുന്ന വരികളാണ് ലഘുലേഖയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളക്കാരുടെ ദേശീയവാദി സംഘടന നഗരത്തില്‍ ഈയിടെ വംശീയവാദ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

Read More >>