ആക്കിലപ്പറമ്പന്‍ റീലോഡഡ്; ഇത്തവണ പച്ചത്തെറി സംഘപരിവാറിന്

തന്നോട് കളിക്കാന്‍ വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ ശരീരം തളര്‍ത്തി കിടപ്പിലാക്കുമെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയില്‍ തോക്കുണ്ടെന്നും വെടിവെച്ച് വീഴ്ത്താന്‍ തനിക്ക് അറിയാമെന്നും പറയുന്ന ഇയാള്‍ താന്‍ വളരെ കൂള്‍ ആണെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ആക്കിലപ്പറമ്പന്‍ റീലോഡഡ്; ഇത്തവണ പച്ചത്തെറി സംഘപരിവാറിന്

എസ്എഫ്‌ഐയെ ഭീഷണിപ്പെടുത്തി 'പ്രശസ്തനായ' ആക്കിലപ്പറമ്പന്റെ പുതിയ വീഡിയോ പുറത്തുവന്നു. ഇത്തവണ പച്ചത്തെറിയോടെയുള്ള ഭീഷണി സംഘപരിവാറിനാണ്. തന്റെ വീട്ടിലേക്ക് സഖാക്കളെന്ന വ്യാജേന വന്ന മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരെ കൈക്കോട്ട് കൊണ്ട് നേരിട്ട് തോല്‍പിച്ചതായും നസി അഷ്‌റഫ് എന്ന യുവാവ് 7 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് പറയുന്നു. ഹായ് ഫ്രണ്ട്‌സ് ഗുഡ്‌മോണിംഗ് ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയില്‍ തന്നെ അന്വേഷിച്ച് മൂന്ന് പേര്‍ വീട്ടിലേക്ക് വരുന്നതായാണ് പറയുന്നത്. ഫോണില്‍ വിളിച്ച് വീടിന് പുറത്തിറങ്ങാന്‍ മൂന്നംഗ സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ 'ടൂള്‍സു'മായി പുറത്തിറങ്ങിയപ്പോള്‍ യുവാക്കള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ കൈയില്‍ കരുതിയ കൈക്കോട്ട് കൊണ്ട് മൂന്നുപേരേയും ആക്രമിച്ചതായി ഇയാള്‍ പറയുന്നു.വീഡിയോയില്‍ നസി ഒരു കൈക്കോട്ട് പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ആക്രമണത്തില്‍ ഒരാളുടെ ചെവിക്കും മറ്റെയാളുടെ തലക്കും പരിക്കേറ്റു. സംഘം വന്ന ഇന്‍ഡിക്ക കാറിന്റെ ഗ്ലാസ് പൊട്ടിച്ചതായി നസി പറയുന്നു. അക്രമി സംഘം പോയി ഡിവൈഎസ്പിക്ക് തനിക്കെതിരെ പരാതി കൊടുത്തു. എന്നാല്‍ തനിക്കറിയാത്ത പോലീസുകാര്‍ ജില്ലയില്‍ ഇല്ലെന്ന് ഇയാള്‍ പറയുന്നു. വീട്ടില്‍ പല സ്ഥലങ്ങളിലും സിസിടിവി വെച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസുകാര്‍ക്ക് അയച്ചുകൊടുത്തതായി ഇയാള്‍ പറയുന്നു.

താന്‍ ഒറ്റക്ക് നില്‍ക്കുന്ന ആളാണെന്ന് പറയുന്ന ഇയാള്‍ പിന്നീട് സംഘപരിവാറിനെതിരെ പച്ചത്തെറിയാണ് വിളിക്കുന്നത്. തന്റെ കൈയില്‍ തോക്കുണ്ടെന്നും വെടിവെച്ച് വീഴ്ത്താന്‍ തനിക്ക് അറിയാമെന്നും പറയുന്ന ഇയാള്‍ താന്‍ വളരെ കൂള്‍ ആണെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.