മോദി അമേരിക്കയിലേക്ക്; ഡ്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്രമോദി മെയില്‍ അമേരിക്ക സന്ദര്‍ശിക്കും

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇരു സര്‍ക്കാരുകളും ചര്‍ച്ചകള്‍ നടത്തുന്നതായും സൂചനയുണ്ട്. യുഎസ് സന്ദര്‍ശനത്തിനുപിറകേ ജൂണില്‍ ഇസ്രായേലിലേക്കും മോദി സന്ദശനത്തിനുപോകുന്നുണ്ട്.

മോദി അമേരിക്കയിലേക്ക്; ഡ്രംപിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്രമോദി മെയില്‍ അമേരിക്ക സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മെയ് മാസം പ്രധാനമന്ത്രി അമേരിക്കയിലേക്കു പോകുമെന്നാണ് സൂചന. അമേരിക്കന്‍ അധികാരമേറ്റയുടന്‍ ട്രംപ് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇരു സര്‍ക്കാരുകളും ചര്‍ച്ചകള്‍ നടത്തുന്നതായും സൂചനയുണ്ട്. യുഎസ് സന്ദര്‍ശനത്തിനുപിറകേ ജൂണില്‍ ഇസ്രായേലിലേക്കും മോദി സന്ദശനം നടത്തുന്നുണ്ട്.

മുമ്പ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലര്‍സണുമായി സുഷമാ സ്വരാജും ചര്‍ച്ച നടത്തിയിരുന്നു.

നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി 19 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More >>