പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച സംഭവം; കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂള്‍ പിന്‍സിപ്പലിനെതിരെ നടപടി; നാരദ ഇംപാക്ട്

ഈമാസം 27 മുതല്‍ ചീഫ് സൂപ്രണ്ടിന്റെ ചുമതല ഏറ്റവും സീനിയറായ അധ്യാപകന്‍/ അധ്യാപികയ്ക്ക് കൈമാറാനും ജോയിന്റെ ഡയറക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പരീക്ഷാ വിഭാഗം ഡയറക്ടറായ എന്‍ എസ് സുമം, അസിസ്്റ്റന്റ് ഡയറക്ടര്‍ ജി സൂശീല എന്നിവരെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമപ്പിക്കണമെന്നാണ് നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച സംഭവം; കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂള്‍ പിന്‍സിപ്പലിനെതിരെ നടപടി; നാരദ ഇംപാക്ട്

ഇന്റേണല്‍ എക്സാമിനര്‍ക്ക് യോഗ്യതയില്ലെന്നു പറഞ്ഞ് പൊതുപരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച സംഭവത്തില്‍ കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ നായരെ പരീക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കി ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രിന്‍സിപ്പലിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ്. ഡയറക്ടര്‍, ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി എന്നിവരുടേതാണ് ഉത്തരവ്.


ഈമാസം 20ന് നടക്കേണ്ട ഐടി പ്രാക്ടിക്കല്‍ പരീക്ഷക്കെത്തിയ 30 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ച സംഭവം നാരദാ ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. എക്‌സ്റ്റേണല്‍ എക്‌സാമിനറും വിദ്യാര്‍ത്ഥികളും സന്നിഹിതരായിട്ടും ടൈംടേബിള്‍ പ്രകാരമുള്ള പൊതുപരീക്ഷ നടത്താതിരുന്ന നടപടി ചീഫ് സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ കൃത്യവിലോപവും വകുപ്പിന് അപകീര്‍ത്തികരവുമാണെന്നും ഉത്തരവില്‍ പറയുന്നു.

ഈമാസം 27 മുതല്‍ ചീഫ് സൂപ്രണ്ടിന്റെ ചുമതല ഏറ്റവും സീനിയറായ അധ്യാപകന്‍/ അധ്യാപികയ്ക്ക് കൈമാറാനും ജോയിന്റെ ഡയറക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പരീക്ഷാ വിഭാഗം ഡയറക്ടറായ എന്‍ എസ് സുമം, അസിസ്റ്റന്റ് ഡയറക്ടര്‍ ജി സൂശീല എന്നിവരെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമപ്പിക്കണമെന്നാണ് നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.







പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച നടപടിയെ ഗുരുതരമായാണ് കാണുന്നതെന്നും എക്‌സ്റ്റേണല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയുണ്ടാവുമെന്നും ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചിക്കോയ നാരദ ന്യൂസിനോടു വ്യക്തമാക്കിയിരുന്നു.


സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ച സംഭവം വന്‍ വിവാദമായിരുന്നു. സഹപ്രവര്‍ത്തകനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നു പ്രിന്‍സിപ്പല്‍ ചെയ്തത് എന്നായിരുന്നു പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിനെതിരെ ഇന്റേണല്‍ എക്‌സാമിനര്‍ വിഷ്ണു ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡയറക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

ഈമാസം 20നു നടക്കേണ്ടിയിരുന്ന പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ ഐ.ടി പരീക്ഷയ്ക്കെത്തിയ മുപ്പത് വിദ്യാര്‍ത്ഥികളെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ നായര്‍ തിരിച്ചയച്ചത്. നിയമനത്തിന് അംഗീകാരം ലഭിക്കാത്ത അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന് സര്‍ക്കുലര്‍ ഉണ്ടെന്നും സ്‌കൂളിലെ ഐടി അധ്യാപകനു അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടൊപ്പം പുറത്തുനിന്നും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ചിറയിന്‍കീഴ് ശാരദാവിലാസം സ്‌കൂളിലെ മണികണ്ഠന്‍ എന്ന അധ്യാപകനെയും പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു.

ഇന്റേണല്‍ എക്സാമിനര്‍ക്ക് ഈ മാനദണ്ഡം ബാധകമാണെന്നു വ്യാഖ്യാനിച്ചാണ് പരീക്ഷ നടത്താതെ പ്രിന്‍സിപ്പല്‍ കുട്ടികളെ തിരിച്ചയച്ചതെന്നും പരീക്ഷയ്ക്കു തയ്യാറായി വരുന്ന കുട്ടികളെ ഒരു കാരണവശാലും തിരിച്ചയക്കാന്‍ പാടില്ലെന്നും ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചിക്കോയ നാരദ ന്യൂസിനോടു പറഞ്ഞിരുന്നു.