നദീറിനു സംഘടനയുമായി ബന്ധമില്ലെന്ന് മാവോയിസ്റ്റ് ലഘുലേഖ; ആറളത്ത് ആയുധം കാണിച്ച് കാട്ടുതീ വിതരണം ചെയ്തില്ലെന്നും കബനീദളം വക്താവ്

നദീറിനു മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധമില്ലെന്നുകാട്ടി സിപിഐ മാവോയിസ്റ്റ് കബനീദളത്തിനു വേണ്ടി ഏരിയ കമ്മിറ്റി വക്താവ് മാന്ദാകിനിയുടെ പേരില്‍ പുറത്തുവന്ന ലഘുലേഖ നാരദ ന്യൂസിന് ലഭിച്ചു. ആറളത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം പേരാമ്പ്ര സ്വദേശി നദീറുമുണ്ടായിരുന്നെന്ന പൊലീസ് ഭാഷ്യം ശരിയല്ല. മാവോയിസ്റ്റുകള്‍ക്കെതിരെ നിരന്തരം ലേഖനങ്ങളെഴുതുന്ന നദീറിനെതിരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎ പിഎ ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ലഘുലേഖയില്‍ പറയുന്നു.

നദീറിനു സംഘടനയുമായി ബന്ധമില്ലെന്ന് മാവോയിസ്റ്റ് ലഘുലേഖ; ആറളത്ത് ആയുധം കാണിച്ച് കാട്ടുതീ വിതരണം ചെയ്തില്ലെന്നും കബനീദളം വക്താവ്

ആറളം ഫാമിലും പരിസരത്തും ആയുധം കാണിച്ച് മാവോയിസ്റ്റുകള്‍ കാട്ടുതീ പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്ന പൊലീസ് വാദം ശുദ്ധ അസംബന്ധമാണെന്നും നാടക പ്രവര്‍ത്തകന്‍ നദീര്‍ എന്ന നദി സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ലഘുലേഖ. സിപിഐ മാവോയിസ്റ്റ് കബനീദളത്തിന് വേണ്ടി ഏരിയ കമ്മിറ്റി വക്താവ് മാന്ദാകിനിയുടെ പേരില്‍ പുറത്തുവന്ന ലഘുലേഖ നാരദ ന്യൂസിന് ലഭിച്ചു. ആറളത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം പേരാമ്പ്ര സ്വദേശി നദീറുമുണ്ടായിരുന്നെന്ന പൊലീസ് ഭാഷ്യം ശരിയല്ല. മാവോയിസ്റ്റുകള്‍ക്കെതിരെ നിരന്തരം ലേഖനങ്ങളെഴുതുന്നനദീറിനെതിരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ലഘുലേഖയില്‍ പറയുന്നു.
കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ ആരെയും കുറ്റവാളിയും ഭീകരവാദിയുമൊക്കെയാക്കാന്‍ പൊലീസിന് കഴിയുമെന്ന് ലഘുലേഖയില്‍ പറയുന്നു. ജനങ്ങളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യം മാവോയിസ്റ്റുകള്‍ക്കില്ല. കാട്ടുതീയ്ക്ക് വേണ്ടി വരിസംഖ്യ പിരിച്ചുവെന്നത് പൊലീസ് ചമച്ച കള്ളക്കഥയാണ്. മാസത്തിലൊരിക്കല്‍ എ ഫോര്‍ ഷീറ്റില്‍ അച്ചടിക്കുന്ന കാട്ടുതീയ്ക്ക് എന്ത് വരിസംഖ്യ? സമാന്യ യുക്തിയനുസരിച്ച് മനസ്സിലാക്കാവുന്ന കാര്യമല്ലേയിത്? യഥാര്‍ഥ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാളികളാവാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ലഘുലേഖയില്‍ പറയുന്നു.

ആറളത്ത് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം സംഘടനാ പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്‌തെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ആറാം പ്രതിയാക്കി നദീറിനെതിരെ പൊലീസ് കേസെടുത്തത്. നദീറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് വിട്ടയച്ചിരുന്നു. പിന്നീടാണ് നദീർ ആറാം പ്രതിയാണെന്നു കാണിച്ച് പൊലീസ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് ലഘുലേഖ പുറത്തുവരുന്നത്.

Read More >>