ബോളിവുഡില്‍ മൂന്നാമങ്കത്തിന് പൃഥ്വിരാജ്; ഇത്തവണ വില്ലനായി: ട്രെയിലര്‍ കാണാം

'അയ്യ', ഔറംഗസേബ് എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ് വീണ്ടും ഹിന്ദിയില്‍. അക്ഷയ് കുമാറും തപ്സി പന്നുവും കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ അധോലോക നായകന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്.

ബോളിവുഡില്‍ മൂന്നാമങ്കത്തിന് പൃഥ്വിരാജ്; ഇത്തവണ വില്ലനായി: ട്രെയിലര്‍ കാണാം

പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്ന ബോളിവുഡ് ചലച്ചിത്രം 'നാം ശബാന' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോകനായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്സി പന്നുവാണ് ശബാന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു.

https://www.youtube.com/watch?v=OP_dV87Vj5Q

ശബാന എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റായി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2015 ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ശബാനയില്‍. ട്രെയിലറില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന രംഗങ്ങളാണ് തപ്സിക്കൊപ്പം പൃഥ്വിയുടെത്. അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് നാം ശബാന. ശിവം നായര്‍ ആണ് സംവിധാനം. ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍ എത്തും.