മുത്തലാഖിന്റെ നിയമവശം മാത്രമേ പരിശോധിക്കുകയുള്ളു; മുസ്ലീം വിവാഹമോചനം കോടതികളുടെ മേല്‍നോട്ടത്തില്‍ വേണമെന്നുള്ള കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി

വാദത്തിനിടയില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യം ഒരു അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് നിയമസാധുതയുണ്ടോ എന്നത് മാത്രമേ പരിശോധിക്കൂവെന്നും മറ്റു വിഷയങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

മുത്തലാഖിന്റെ നിയമവശം മാത്രമേ പരിശോധിക്കുകയുള്ളു; മുസ്ലീം വിവാഹമോചനം കോടതികളുടെ മേല്‍നോട്ടത്തില്‍ വേണമെന്നുള്ള കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി

ഇസ്ലാംമത വിശ്വാസികളുടെ ഇടയില്‍നിലനില്‍ക്കുന്ന മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ നിയമവശം മാത്രമേ പരിശോധനാ വിധേയമാ്കകുകയുള്ളുവെന്നു സുപ്രീംകോടതി. മുസ്ലിം വ്യക്തിനിയമത്തിന് കീഴില്‍ നടക്കുന്ന വിവാഹമോചനം കോടതികളുടെ മേല്‍നോട്ടത്തിലാകണമോ എന്ന വിഷയത്തില്‍ ഇടപെടില്ലെന്നും മകാടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ പുതിയതായി ഒരു കക്ഷിയെയും ഇടപെടാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് അറിയിച്ചു.


കേസില്‍ മെയ് 11 മുതല്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് തീരുമാനം. അതിനുമുമ്പ് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് പരിഗണനാവിഷയങ്ങള്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാദത്തിനിടയില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യം ഒരു അഭിഭാഷകന്‍ ഉന്നയിച്ചെങ്കിലും കോടതി നിരാകരിക്കുകയായിരുന്നു. മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ക്ക് നിയമസാധുതയുണ്ടോ എന്നത് മാത്രമേ പരിശോധിക്കൂവെന്നും മറ്റു വിഷയങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയെ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വിവിധ ഇസ്ലാമിക രാജ്യങ്ങളിലെ ലിംഗസമത്വം, മതനിരപേക്ഷത, മതാചാരങ്ങള്‍, വിവാഹനിയമങ്ങള്‍ എന്നിവയും കേന്ദ്ര നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ ചുണ്ടിക്കാട്ടിയിരുന്നു. ഷയറാ ബാനു ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ നല്‍കിയ പരാതികളാണ് കോടതി പരിഗണിക്കുന്നത്.