ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

ഇന്നലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. ഗാര്‍ഡിയന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, പൊളിറ്റിക്കോ, സിഎന്‍എന്‍, ബസ്ഫീഡ്, ദി ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ ക്ഷണം ലഭിച്ചെങ്കിലും അസോസിയേറ്റ് പ്രസ്, ടൈംസ് എന്നിവ പരിപാടി ബഹിഷ്‌കരിച്ചു.

ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി വൈറ്റ് ഹൗസ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചു എന്നാരോപിച്ച് ചില മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്കേര്‍പ്പെടുത്തി. ഇന്നലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമങ്ങളെ വിലക്കിയത്. ഗാര്‍ഡിയന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി, പൊളിറ്റിക്കോ, സിഎന്‍എന്‍, ബസ്ഫീഡ്, ദി ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് പ്രവേശനം നിഷേധിച്ചത്.


വലതുപക്ഷ മാധ്യമങ്ങളായ ബ്രീറ്റ്ബാര്‍ട്ട് ന്യൂസ്, വണ്‍ അമേരിക്ക ന്യൂസ് നെറ്റ്‌വര്‍ക്ക്, വാഷിങ്ടണ്‍ ടൈംസ് തുടങ്ങി പത്തോളം മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരെ മാത്രമാണ് പ്രസ് റൂമില്‍ പ്രവേശിപ്പിച്ചത്. കൂടാതെ ടിവി ചാനലുകളായ സിബിഎസ്, എന്‍ബിസി, ഫോക്‌സ്, എബിസി എന്നിവയ്ക്കും പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ക്ഷണം ലഭിച്ചെങ്കിലും അസോസിയേറ്റ് പ്രസ്, ടൈംസ് എന്നിവ പരിപാടി ബഹിഷ്‌കരിച്ചു.

അതേസമയം, വിലക്കാനുള്ള കാരണം പ്രസ് സെക്രട്ടറി വ്യക്തമാക്കിയില്ല. എന്നാല്‍ ട്രംപിനെതിരായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് പ്രസ് സെക്രട്ടറിയുടെ നടപടിയെന്ന് മാധ്യമങ്ങള്‍ പറയുന്നു. മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Read More >>