താന്‍ ജോലിയില്‍നിന്നും ഒഴിവാക്കിയ ആളാണ് പള്‍സര്‍ സുനിയെന്നു മുകേഷ്; നടപടി ഉടനുണ്ടാകും

നടിയെ ആക്രമിച്ച സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി ിെജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംബന്ധിച്ചു ഡിജിപിയോട് താന്‍ സംസാരിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയ്ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുന്നാതായും മുകേഷ് വ്യക്തമാക്കി.

താന്‍ ജോലിയില്‍നിന്നും ഒഴിവാക്കിയ ആളാണ് പള്‍സര്‍ സുനിയെന്നു മുകേഷ്; നടപടി ഉടനുണ്ടാകും

നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി തന്റെയും ഡ്രൈവറായിരുന്നുവെന്നുനടനും എംഎല്‍എയുമായ മുകേഷ്. സ്വഭാവദൂഷ്യം കാരണം താന്‍ അയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയതാണെന്നും മുകേഷ് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംബന്ധിച്ചു ഡിജിപിയോട് താന്‍ സംസാരിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയ്ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുന്നാതായും മുകേഷ് വ്യക്തമാക്കി.

പള്‍സര്‍ സുനി രണ്ടര വര്‍ഷം മുമ്പ് തന്റേ ഡ്രൈവറായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ ഇയാള്‍ ഇത്രയും വലിയ ക്രിമിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാഹന മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയാണ് പൊലീസ് തിരയുന്ന സുനില്‍ കുമാര്‍.