'നിങ്ങള്‍ മുസ്ലിം അല്ലേ ?; ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മകനെ തടഞ്ഞുവച്ച് ഫ്‌ളോറിഡ വിമാനത്താവള ഉദ്യോഗസ്ഥര്‍

നിങ്ങള്‍ മുസ്‌ലിം ആണോ എന്നു ചോദിച്ചായിരുന്നു എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ 44കാരനായ മുഹമ്മദ് അലി ജൂനിയറെ തടഞ്ഞുവച്ചത്. ഈമാസം ഏഴിന് ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് കൊറിയര്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം മാതാവ് ഖാലിയ കൊമാഷോയേയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു.

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന്‍, മുഹമ്മദ് അലി ജൂനിയറെ യുഎസിലെ ഫ്‌ളോറിഡ വിമാനത്താവളത്തില്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവച്ചു. നിങ്ങള്‍ മുസ്‌ലിം ആണോ എന്നു ചോദിച്ചായിരുന്നു എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ 44കാരനായ മുഹമ്മദ് അലി ജൂനിയറെ തടഞ്ഞുവച്ചത്.

ഈമാസം ഏഴിന് ഫ്‌ളോറിഡയിലെ ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് കൊറിയര്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്തവര്‍ഗക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട് ജമൈക്കയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ (ബ്ലാക്ക് ഹിസ്റ്ററി മാസം) പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു സംഭവം. അദ്ദേഹത്തോടൊപ്പം മാതാവ് ഖാലിയ കൊമാഷോയേയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു.


എന്നാല്‍ മുഹമ്മദലിയോടൊപ്പം നില്‍ക്കുന്ന ചിത്രം കാണിച്ചതോടെ കൊമാഷോയെ ഉദ്യോഗസ്ഥര്‍ പോകാന്‍ അനുവദിച്ചു. എന്നാല്‍ മകനെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മതത്തെ പറ്റിയും ജനന സ്ഥലത്തെ പറ്റിയുമൊക്കെ ചോദിച്ചുകൊണ്ടിരുന്നതായി മുഹമ്മദലി ജൂനിയറുടെ അഭിഭാഷകന്‍ ക്രിസ് മാംഗിനി പറഞ്ഞു.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ മുസ്‌ലിം വിരുദ്ധ നയവുമായി ബന്ധപ്പെട്ടാണ് പേരിന്റെ അടിസ്ഥാനത്തില്‍ അന്തരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഏഴു മുസ്‌ലിം രാഷ്ടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് ട്രംപ് വിലക്കിയിരുന്നു. ഇതിന്റെ അടയാളമാണ് വിമാനത്താവള അധികൃതരുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഹമ്മദലിയുടെ രണ്ടാം ഭാര്യയായ ഖാലിയയെ 1967ലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്.

Read More >>