പ്രഥമ ദേശാഭിമാനി പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും എം.ടി ഏറ്റുവാങ്ങി; അദേഹത്തിന്റെ അക്ഷരങ്ങളാണ് തന്നിലെ കലാകാരന് ഉള്‍ക്കരുത്തായതെന്ന് മമ്മൂട്ടി

കോഴിക്കോട് ബീച്ചിലെ പ്രൗഢഗംഭീരമായ സദസ്സിന്റെ സാക്ഷിയക്കിയാണ് എം.ടി പുരസ്ക്കാരം ഏറ്റു വാങ്ങിയത്. തുടര്‍ന്ന്, ചലച്ചിത്രതാരങ്ങളും ഗായകരും അണിനിരന്ന നൃത്ത-സംഗീതവിരുന്ന് കോഴിക്കോട് കടപ്പുറത്തെ സംഗീത സാന്ദ്രമാക്കി

പ്രഥമ ദേശാഭിമാനി പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും എം.ടി ഏറ്റുവാങ്ങി; അദേഹത്തിന്റെ അക്ഷരങ്ങളാണ് തന്നിലെ കലാകാരന്  ഉള്‍ക്കരുത്തായതെന്ന് മമ്മൂട്ടി

സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഏറ്റുവാങ്ങി.

കോഴിക്കോട് ബീച്ചിലെ പ്രൗഢഗംഭീരമായ സദസ്സിന്റെ കരഘോഷങ്ങള്‍ക്കിടയിലാണ് എം.ടി വേദിയിലെത്തിയത്. എം.ടിയെ പോലുള്ള എഴുത്തുകാരന് ഒരു പുരസ്‌കാരം നല്‍കാനായത് ജീവിതത്തില്‍ വലിയ സന്തോഷം പകരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


തന്റെ ഗുരുസ്ഥാനീയനായ എം.ടിയുടെ എഴുത്തുകളാണ് തന്നിലെ കലാകാരന്റെ ജീവിതത്തിന് ഉള്‍ക്കരുത്തേകിയതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ വര്‍ണ്ണ വിസ്മയം ‌തീര്‍ത്ത സാംസ്കാരിഘോഷയാത്ര നയനമനോഹരക്കാഴ്ച്ചയായി. ചലച്ചിത്രതാരങ്ങളും ഗായകരും അണിനിരന്ന നൃത്ത-സംഗീതവിരുന്ന് കോഴിക്കോട് കടപ്പുറത്തെ സംഗീത സാന്ദ്രമാക്കി.

ഒരാഴ്ചയായി കോഴിക്കോട് അരങ്ങേറിയ എംടി സാഹിത്യ-സാംസ്‌കാരികോത്സവത്തിനാണ് പുരസ്‌കാരദാനത്തോടെ കൊടിയിറങ്ങിയത്. കേരള ചലചിത്ര അക്കാദമിചെയര്‍മാന്‍ കമല്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കെ പി എ സി ലളിത,സംവിധായകന്‍ രഞ്ജിത്, നടന്മാരായ മധു, ശരത്കുമാര്‍, മാമുക്കോയ, നോവലിസ്റ്റ് സി രാധാകൃഷ്ണന്‍,ഡോ. എം എ റഹ്മാന്‍, മുന്‍മന്ത്രി എളമരം കരീം,എ. പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്ര താരങ്ങളായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയിയും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, സംഗീതസംവിധായകന്‍ ബിജിപാലിന്റെ നേതൃത്വത്തില്‍ പി ജയചന്ദ്രനും വിജയ് യേശുദാസിന്റെയും സംഗീത സന്ധ്യയും പുരസ്‌ക്കാര ചടങ്ങിന് മിഴിവേകി.

(ചിത്രം കടപ്പാട്: ദേശാഭിമാനി)