'മാഹീത്ത പെമ്പിള്ളാരെ കണ്ട്ക്ക' പാടിയ അസ്‌നിയ വെളിപ്പെടുത്തുന്നു- വീട്ടിലെത്തിയ ബോയ്ഫ്രണ്ട്‌സിനെ ലീഗുകാര്‍ പള്ളിയില്‍ കെട്ടിയിട്ടു!

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈറലായ മാഹീത്ത പെമ്പിള്ളാരെ കണ്ട്ക്ക പാടിയ അസ്നിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നു- നോമ്പിനു വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായിരുന്ന ബോയ് ഫ്രണ്ട്സിനെ ലീഗുകാര്‍ നാദാപുരത്തെ പള്ളിയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചു- വെളിപ്പെടുത്തല്‍ തനിക്കു നേരെയുണ്ടായ സദാചാരഗുണ്ടായിസത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍

ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റുചെയ്ത നിയമവിദ്യാര്‍ത്ഥിനിക്കു നേരേ ലീഗ് പ്രവര്‍ത്തകരുടെ 'സൈബര്‍ സദാചാര' ആക്രമണം. നാദാപുരം സ്വദേശി അസ്നിയ അഷ്മിനാണ്, സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന്റെ പേരിലും പൊട്ടു തൊട്ടതിന്റെ പേരിലും ലീഗ്പ്രവര്‍ത്തകരുടെ സൈബര്‍ ആരകമണത്തിന് ഇരയായത്. ബംഗളൂരുവില്‍ മൂന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് അസ്നിയ.

സദാചാര അക്രമണത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു സദാചാര ഗുണ്ടായിസവും അസ്നിയ വെളിപ്പെടുത്തുന്നു- നോമ്പിനു വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായിരുന്ന കൂട്ടുകാരെ പിടിച്ചു കൊണ്ടു പോയി രാത്രി മുഴുവന്‍ നാദാപുരത്തെ പള്ളിയില്‍ കെട്ടിയിട്ടു എന്നതാണ് സംഭവം. ഗൌരവമേറിയ സദാചാര ഗുണ്ടായിസമാണ് അസ്നിയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.


നാദാപുരത്തെ വാട്‌സ്ആപ്പ് പ്രാദേശിക കൂട്ടായ്മകളില്‍ തന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ വ്യക്തഹത്യ നടത്തുകയാശണന്നും അസ്‌നിയ പറയുന്നു. നാദാപുരം നിയോജകമണ്ഡലത്തിലെ മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എംഎസ്എഫ് പ്രസിഡന്റാണെന്നും അസ്‌നിയ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വ്യക്തിഹത്യ സംബന്ധിച്ചു നാദാപുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി ഇമെയില്‍ വഴി അയച്ചതായി അസ്‌നിയ പറഞ്ഞു. മതവിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റിക്കൊണ്ടു നടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണമെന്നും അസ്‌നിയ തന്റെ പോസ്റ്റില്‍ പറയുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന രണ്ടു പെണ്ണുങ്ങളെ കണ്ടാല്‍ തീരുന്ന പ്രശ്‌നമേ ചിലര്‍ക്കുള്ളുവെന്നും അസ്‌നിയ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

മാഹീത്ത പെമ്പിള്ളാരെ കണ്ട്ക്കാ- എന്ന പാട്ട് അസ്നിയയും കൂട്ടുകാരികളും ചേര്‍ന്നാണ് പാടിയത്. അത് വൈറലായതും സദാചാര ആങ്ങളമാര്‍ക്ക് ഇഷ്ടമായില്ല. അസ്നിയയുടെ ഫേസ്ബുക്കില്‍ ഭീഷണികളുമായി നാദാപുരത്തെ ആങ്ങളമാര്‍ നിറയുകയാണ്. വധഭീഷണിയടക്കമുണ്ട്.