സെക്രട്ടേറിയറ്റിനു മുന്നില്‍ 16കാരനായ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പേരൂര്‍ക്കട സ്വദേശിനി ഗീത (40)യ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം. കെഎസ്യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനിടയിലാണ് മകന്‍ അമ്മയെ ആക്രമിച്ചത്. സെക്രട്ടേറിയേറ്റിന്റെ ട്രഷറി ഗേറ്റിനു മുന്നില്‍വെച്ച് അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ മകന്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തികൊണ്ട് അമ്മയെ കഴുത്തിനു കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സെക്രട്ടേറിയറ്റിനു മുന്നില്‍ 16കാരനായ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

സെക്രട്ടേറിയേറ്റിനു മുന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പേരൂര്‍ക്കട സ്വദേശിനി ഗീത (40)യ്ക്കാണ് പരിക്കേറ്റത്. 16 വയസുകാരനായ മകന്‍ അഭിജിത് ആണ് അമ്മയോടു ക്രൂരതകാട്ടിയത്. ഇയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴുത്തിനു പരിക്കേറ്റ ഗീതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയാണ് സംഭവം. കെഎസ്യുവിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനിടയിലാണ് മകന്‍ അമ്മയെ ആക്രമിച്ചത്. സെക്രട്ടേറിയേറ്റിന്റെ ട്രഷറി ഗേറ്റിനു മുന്നില്‍വെച്ച് അമ്മയും മകനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ മകന്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തികൊണ്ട് അമ്മയെ കഴുത്തിനു കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


കുത്തിയ ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അഭിജിത്തിനെ റോഡില്‍ ഉണ്ടായിരുന്നവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രാവിലെ സ്‌കൂളിലേക്കു പോയ മകനെ സെക്രട്ടേറിയേറ്റിനു മുന്നില്‍കണ്ട ഗീത കാര്യം തിരക്കിയതാണ് വാക്കുതര്‍ക്കത്തിലും തുടര്‍ന്ന് ആക്രമണത്തിലും കലാശിച്ചതെന്നാണു സൂചന. അതേസമയം, അഭിജിത് ലഹരിക്കു അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

അഭിജിത്തിനെ ചോദ്യംചെയ്ത ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് കന്റോണ്‍മെന്റ് എസ്‌ഐ ഷാഫി നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>