സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അനീഷിന്റെ മരണം; ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

അനീഷിന്റെ മരണത്തെ തുടര്‍ന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം ഈ രണ്ടുപേരാണെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അനീഷിന്റെ മരണം; ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്നു പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനീഷിനെയും കൂട്ടുകാരിയെയും ആക്രമിച്ച കേസിലെ പ്രതികള്‍ കൂടിയാണ് ഇവര്‍.

അനീഷിന്റെ മരണത്തെ തുടര്‍ന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ തന്റെ ആത്മഹത്യയ്ക്ക് കാരണം ഈ രണ്ടുപേരാണെന്ന് അനീഷ് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.


ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ സുഹൃത്തുക്കളായിരുന്ന അനീഷും പെണ്‍സുഹൃത്തുമാണ് സദാചാര പൊലീസിംഗിന് ഇരയായത്.

അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവറെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ അനീഷിന്റെ ആത്മഹത്യ.

Read More >>