ഹനുമാന്‍ സേന വാലുമടക്കി: കോഴിക്കോട് ചലച്ചിത്ര മേള കലക്കാനെത്തി ഇളിഭ്യരായി

കോഴിക്കോട് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ബഹുമാനസൂചകമായി എഴുന്നേറ്റു നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്ന് വീമ്പിളക്കിയ ഹനുമാന്‍ സേന വാലു മടക്കി മടങ്ങി.

ഹനുമാന്‍ സേന വാലുമടക്കി: കോഴിക്കോട് ചലച്ചിത്ര മേള കലക്കാനെത്തി ഇളിഭ്യരായി

കോഴിക്കോട് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ബഹുമാനസൂചകമായി എഴുന്നേറ്റു നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്ന് വീമ്പിളക്കിയ ഹനുമാന്‍ സേന വാലു മടക്കി മടങ്ങി. ഹനുമാന്‍ സേനയുടെ ആക്രമണം പ്രതീക്ഷിച്ച് ചലച്ചിത്രോത്സവം നടക്കുന്ന കോഴിക്കോട് ടാഗോര്‍ സെന്റനറി ഹാളിനുമുന്നില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അഞ്ചു പേര്‍ മാത്രമാണ് ഹനുമാന്‍ സേനയുടെ സദാചാര പൊലീസില്‍ അണിച്ചേരാന്‍ എത്തിയത്. ബഹളവുമായി പ്രവര്‍ത്തകര്‍ തിയേറ്ററിനു മുന്നില്‍ എത്തി മുദ്രവാക്യങ്ങള്‍ വിളിച്ചു. എന്നാല്‍ സംഘാടകരുടെയും ഡെലിഗേറ്റുകളുടെയും പ്രതിഷേധത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുദ്രവാക്യം വിളിച്ച് സ്ഥലം കാലിയാക്കുകയായിരുന്നു.

തിയറ്ററുകളില്‍ സിനിമാ-ന്യുസ് റീല്‍,ഡോക്യുമെന്ററി എന്നിവയുടെ ഭാഗമായി ദേശീയഗാനം അവതരിപ്പിക്കുമ്പോള്‍ ആരും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനു പിന്നാലെയാണ് ഹനുമാന്‍ സേനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തിയറ്ററിനു മുന്നില്‍ എത്തിയത്.

Read More >>