അഴീക്കല്‍ ബീച്ചില്‍ യുവതിയേയും യുവാവിനെയും അപമാനിച്ച സംഭവം; മൂന്നു 'സദാചാര ഗുണ്ടകള്‍' പൊലീസ് പിടിയില്‍

ദേഹോപദ്രവമേല്‍പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സദാചാര ഗുണ്ടായിസം എന്ന ക്രിമിനല്‍ ചട്ടമ്പിത്തരം കേരളത്തില്‍ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടികള്‍ വേഗത്തിലാക്കിയത്.

അഴീക്കല്‍ ബീച്ചില്‍ യുവതിയേയും യുവാവിനെയും അപമാനിച്ച സംഭവം; മൂന്നു

അഴീക്കല്‍ ബീച്ചില്‍ വച്ച് യുവതിയേയും സുഹൃത്തായ യുവാവനേയും ശരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസറ്റു ചെയ്തു. അഴീക്കല്‍ പുതുമണ്ണേല്‍ വീട്ടില്‍ അഭിലാഷ് എന്ന സുഭാഷ് (33), കായംകുളം എരുവ മണലൂര്‍ തറയില്‍ ധനീഷ് (30), അഴീക്കല്‍ മീനത്ത് പുതുവല്‍ വീട്ടില്‍ ബിജു (42) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ എസ്‌.െ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


ദേഹോപദ്രവമേല്‍പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനും ഇവര്‍ക്കെതിരെ പ്രത്യേകം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സദാചാര ഗുണ്ടായിസം എന്ന ക്രിമിനല്‍ ചട്ടമ്പിത്തരം കേരളത്തില്‍ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടികള്‍ വേഗത്തിലാക്കിയത്.

ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചിലെത്തിയ സുഹൃത്തുക്കളായിരുന്ന യുവാവും യുവതിയുമാണ് സദാചാര പൊലീസിംഗിന് ഇരയായത്. ബീച്ചിലെത്തിയ പെണ്‍കുട്ടിയെ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതു ചോദ്യം ചെയ്ത യുവാവിനെ സംഘം മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.

യുവതിയുടെയും യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിഞ്ഞു കളഞ്ഞതായും പരാതിയുണ്ട്. പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികള്‍തന്നെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നു പ്രതികള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

അക്രമസംഘത്തില്‍പ്പെട്ട രണ്ടുപേരെ പിടികൂടാനുണ്ടെന്നു് പൊലീസ് പറഞ്ഞു. ഇവര്‍ക്കുമവണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. തങ്ങളുടെ വീഡിയോ ജനമധ്യത്തില്‍ പ്രചരിച്ചതുമൂലം മാനഹാനിയുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതിയും യുവാവും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കമുഖ്യമരന്തി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം ഗുണ്ടകള്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കണമെന്നു ഡിജിപിക്കു മുഖ്യമന്ത്രി നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Read More >>