മ്യൂസിയം പൊലീസിന്റെ വക സദാചാര പൊലീസിങ്; തോളില്‍ കൈയിട്ടിരുന്ന യുവാവിനേയും യുവതിയേയും അനാശാസ്യം ആരോപിച്ച് തടഞ്ഞുവച്ചു

പൊലീസുമായി ഇരുവരും സംസാരിക്കുന്ന വീഡിയോ ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയും യുവാവും തോളില്‍ കൈയിട്ടിരുന്നതിനെ കെട്ടിപ്പിടിച്ചെന്നു പറയുന്ന പൊലീസ് പിന്നീട് ഇരുവരും ചുംബിച്ചെന്ന വാദം ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. രണ്ടു വനിതാ പൊലീസുകാരാണ് ഇരുവര്‍ക്കും സമീപമെത്തി സംസാരിക്കുന്നത്. ഇരുവരേയും മോശമായ സാഹചര്യത്തില്‍ കണ്ടെന്നും ചുംബിച്ചെന്നും വനിതാ പൊലീസുകാര്‍ പറയുന്നു.

മ്യൂസിയം പൊലീസിന്റെ വക സദാചാര പൊലീസിങ്; തോളില്‍ കൈയിട്ടിരുന്ന യുവാവിനേയും യുവതിയേയും അനാശാസ്യം ആരോപിച്ച് തടഞ്ഞുവച്ചു

തിരുവനന്തപുരം മ്യൂസിയത്തില്‍ പൊലീസിന്റെ സദാചാര പൊലീസിങ്. മ്യൂസിയം പാര്‍ക്കില്‍ തോളില്‍ കൈയിട്ടിരുന്നതിനു യുവാവിനെയും യുവതിയെയും അനാശാസ്യം ആരോപിച്ച് പൊലീസ് തടഞ്ഞുവച്ചു. മ്യൂസിയം പൊലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഏതാനും മിനിറ്റുകള്‍ക്കു മുമ്പാണ് സംഭവം.

പൊലീസുമായി ഇരുവരും സംസാരിക്കുന്ന വീഡിയോ ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയും യുവാവും തോളില്‍ കൈയിട്ടിരുന്നതിനെ കെട്ടിപ്പിടിച്ചെന്നു പറയുന്ന പൊലീസ് പിന്നീട് ഇരുവരും ചുംബിച്ചെന്ന വാദം ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. രണ്ടു വനിതാ പൊലീസുകാരടങ്ങുന്ന സംഘമാണ്‌ ഇരുവര്‍ക്കും സമീപമെത്തി സംസാരിക്കുന്നത്. ഇരുവരേയും മോശമായ സാഹചര്യത്തില്‍ കണ്ടെന്നും ചുംബിച്ചെന്നും പൊലീസുകാര്‍ പറയുന്നു.


എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്നാണ് പൊലീസിന്റെ മറുപടി.അതേസമയം, യുവതിയും യുവാവും മ്യൂസിയം പരിസരത്ത് ശരിയല്ലാത്ത രീതിയില്‍ ഇടപഴകുന്നത് മ്യൂസിയം സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ചോദ്യം ചെയ്ത അവര്‍ക്കുനേരെ ഇരുവരും കയര്‍ത്തുസംസാരിച്ചെന്നും തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരാണ് തങ്ങളെ വിവരമറിയിച്ചതെന്നുമാണ് മ്യൂസിയം പൊലീസിന്റെ വാദം.

ഇതേതുടര്‍ന്നാണ് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നതെന്നും പെണ്‍കുട്ടിയുടെ പിതാവിനെ ഫോണ്‍ ചെയ്തു വിളിച്ചുവരുത്തിയെങ്കിലും പ്രായപൂര്‍ത്തിയായ മകളെ അവളുടെ ഇഷ്ടാനുസരണം വിട്ടിരിക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞതായും പൊലീസ് നാരദ ന്യൂസിനോടു പറഞ്ഞു. ഇതോടെ ഇരുവരേയും പൊലീസ് വിട്ടയച്ചു.

Read More >>