മ്യൂസിയം വളപ്പില്‍ വനിതാ പൊലീസിന്റെ സദാചാര പോലീസിങ്; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; പൊതു ഇടങ്ങളിലെ സ്‌നേഹപ്രകടനം നിരോധിച്ചിട്ടില്ല

നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നാണ് സംഭവത്തെ ഡിജിപി ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് പൊതുസ്ഥലത്ത് ഇരിക്കുന്ന ജോഡികളെ ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്നും ഡിജിപി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പൊതുഇടങ്ങളിലെ സ്‌നേഹപ്രകടനം നിയമപരമായി നിരോധിച്ചിട്ടുള്ളതല്ലെന്നും ഡിജിപി വ്യക്തമാക്കുന്നു.

മ്യൂസിയം വളപ്പില്‍ വനിതാ പൊലീസിന്റെ സദാചാര പോലീസിങ്; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു; പൊതു ഇടങ്ങളിലെ സ്‌നേഹപ്രകടനം നിരോധിച്ചിട്ടില്ല

മ്യൂസിയം വളപ്പില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസ് ചമഞ്ഞ് തടഞ്ഞുവെക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും ഡിജിപി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.


തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ ഇരിക്കുകയായിരുന്ന വിഷ്ണു-ആതിര എന്നിവര്‍ക്കാണ് ഇന്നലെ പോലീസിന്റെ സദാചാര പൊലീസിങ്ങിന് ഇരയാകേണ്ടി വന്നത്. സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചപ്പോള്‍ തന്നെ പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നാണ് സംഭവത്തെ ഡിജിപി ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് പൊതുസ്ഥലത്ത് ഇരിക്കുന്ന ജോഡികളെ ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്നും ഡിജിപി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. പൊതുഇടങ്ങളിലെ സ്‌നേഹപ്രകടനം നിയമപരമായി നിരോധിച്ചിട്ടുള്ളതല്ലെന്നും ഡിജിപി വ്യക്തമാക്കുന്നു. പൊലീസും പിങ്ക് പൊലീസും നടത്തുന്ന സദാചാര പൊലീസിങ് പ്രവര്‍ത്തനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതില്‍ ഉന്നത പൊലീസ് നേതൃത്വവും ആഭ്യന്തരവകുപ്പും ഇടപെടുന്നു എന്നതിന്റെ സൂചനയാണ് മ്യൂസിയം സംഭവത്തിലെ അന്വേഷണവും ഡിജിപിയുടെ വിശദമായ ഫേസ്ബുക്ക് പോസ്റ്റും.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>