വാലന്റയിന്‍സ് ദിനത്തിലെ 'സദാചാരപോലീസിങ്'; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

പെണ്‍കുട്ടിയോട് അശ്ലീലം നിറഞ്ഞ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും മുഖത്ത് തട്ടി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് സംഘം.

വാലന്റയിന്‍സ് ദിനത്തിലെ

വാലന്റയിന്‍സ് ദിനം ആഘോഷിക്കാനെത്തിയ കമിതാക്കളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദൃശ്യത്തോടൊപ്പം പ്രചരിക്കുന്ന ടെക്സ്റ്റ് മെസേജില്‍ സംഭവം നടന്നത് തൃശൂര്‍ ജില്ലയിലാണെന്നും കൊല്ലം ജില്ലയിലാണെന്നും പറയുന്ന സന്ദേശങ്ങള്‍ ഉണ്ട്.

ഈ സ്ഥലത്തേക്ക് വന്നത് എന്തിനാണെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് കായല്‍ കാണാന്‍ വന്നതാണെന്ന് ദയനീയമായി ഉത്തരം നല്‍കുന്നുണ്ട്. ഇതിനിടയില്‍ പരിഭ്രാന്തയായ പെണ്‍കുട്ടിയെ യുവാവ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് 'സദാചാരക്കാരെ' കൂടുതല്‍ പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയോട് അശ്ലീലം നിറഞ്ഞ ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും മുഖത്ത് തട്ടി കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് സംഘം.


https://www.youtube.com/watch?v=ESHUwAg5998

കമിതാക്കളുടേതൊഴികെ വേറെ ആരുടേയും മുഖം വീഡിയോയില്‍ ഇല്ല. സംഭവത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ കേസെടുക്കാന്‍ സാധിക്കും. 'പിങ്ക് പോലീസ്' ഉള്‍പ്പെടെയുള്ള ഒറിജിനല്‍ പോലീസും 'സദാചാര പോലീസിന്റെ' പണിയെടുക്കുമ്പോള്‍ പാവം പിള്ളാരെയൊക്കെ രക്ഷിക്കാന്‍ ആര് വരും എന്ന ചോദ്യം ബാക്കിയാവുന്നു.

Read More >>