'മുന്തിരിവള്ളികള്‍ തകര്‍ക്കുമ്പോള്‍' വ്യാജന്‍ ഇന്റര്‍നെറ്റില്‍

ചില തമിഴ് വെബ്‌സൈറ്റുകളിലാണ് വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചു. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും അത്തരക്കാര്‍ നിരീക്ഷണത്തിലാണെന്നും സൈബര്‍ ഡോം അറിയിച്ചു.

മലയാള സിനിമയെ വിടാതെ പിന്തുടര്‍ന്ന് വ്യാജന്‍. പുലിമുരുകന്‍, സിങ്കം 3 എന്നീ സിനികമള്‍ക്കു പിന്നാലെ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ വ്യാജനും ഇന്റര്‍നെറ്റില്‍ എത്തി.

ചില തമിഴ് വെബ്‌സൈറ്റുകളിലാണ് വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചു. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും അത്തരക്കാര്‍ നിരീക്ഷണത്തിലാണെന്നും സൈബര്‍ ഡോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞമാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും മീനയും കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമ കുടുംബബന്ധങ്ങളിലെ കെട്ടുറപ്പിന്റെ കഥയാണു പറയുന്നത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഇന്റര്‍നെറ്റില്‍ വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്.