വിചിത്ര ലൈംഗികത വിനയായി; ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മോഡല്‍ അറസ്റ്റില്‍

കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകിയാണ് മോഡലിന്റെ ഭര്‍ത്താവ് മരിച്ചത്

വിചിത്ര ലൈംഗികത വിനയായി; ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മോഡല്‍ അറസ്റ്റില്‍

വിചിത്രമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പടുന്നതിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ മിസ് ബള്‍ഗേറിയ അനീറ്റ മെയ്‌സര്‍ അറസ്റ്റിലായി. ലൈംഗിക ബന്ധത്തിനായി അനീറ്റ ഭര്‍ത്താവിന്റെ കൈകാലുകള്‍, കഴുത്ത് എന്നിവ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ചു. തുടര്‍ന്ന് ലൈംഗിക ബന്ധം നടത്തവേ കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകിയാണ് അനിറ്റയുടെ ഭര്‍ത്താവ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ക്ക് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

ഷോപ്പിംഗിന് പോയി വന്നപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍ കിടക്കുന്നതാണ് താന്‍ കണ്ടതെന്ന് നേരത്തെ ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. കൂടാതെ കേസില്‍ നിന്നൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് 30,000 യൂറോ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്.