'വേണമെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെടാം' എന്ന ഇന്നസന്‍റ് മറുപടി പോലെ ഒരു ശശികല ട്വീറ്റ് വൈറലാകുന്നു

ജല്ലിക്കട്ട് ഇനി നിയമം മൂലം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പ് നല്‍കുന്ന ട്വീറ്റില്‍, ശശികലയുടെ വിശേഷണം തമിഴ്നാട് മുഖ്യമന്ത്രി എന്നാണ്.

മത്തായിച്ചന്‍ പുറപ്പെട്ടോ? എന്ന ചോദ്യത്തിന് ഉവ്വ്! പുറപ്പെട്ടു, വേണമെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെടാം എന്ന 'ഇന്നസന്‍റ്' മറുപടി പോലെയാണ് തമിഴ്നാടിന്റെ നിയുക്തമന്ത്രി ശശികലയുടെ കാര്യമെന്ന് തോന്നിപോകും.

ഫെബ്രുവരി 7 ചൊവ്വാഴ്ച ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണം എന്ന പൊതുതാല്പര്യ ഹര്‍ജിയും അന്നേ ദിവസം രാവിലെ വാദം കേള്‍ക്കാനിരിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ട്വിറ്ററില്‍ ശശികല ഒരു ദിവസം മുന്‍പ് തന്നെ മുഖ്യമന്ത്രിയായിരിക്കുന്നു എന്ന ട്വിറ്റര്‍ സ്ക്രീന്‍ഷോട്ട് വൈറലാകുന്നു.
ജല്ലിക്കട്ട് ഇനി നിയമം മൂലം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പ് നല്‍കുന്ന ട്വീറ്റില്‍, ശശികലയുടെ വിശേഷണം തമിഴ്നാട് മുഖ്യമന്ത്രി എന്നാണ്.

എന്നാല്‍ തൊട്ടടുത്ത ട്വീറ്റില്‍ ശശികല നാളെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും എന്നും കുറിച്ചിട്ടുണ്ട്.കാര്യങ്ങള്‍ എന്തായാലും ശശികലയുടെ മുഖ്യമന്ത്രി പദത്തിനു ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് സാരം

Story by
Read More >>