നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നു പറഞ്ഞ മന്ത്രി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവപൂര്‍വ്വം കാണാനും വേഗത്തില്‍ ഇടപെടാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും വ്യക്തമാക്കി.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം കേരളത്തിന്റെ സംസ്്കാരത്തിനു നിരക്കാത്തതാണെന്ന് ആരോഗ്യ-സാമുഹികനീതി മന്ത്രി കെ കെ ശൈലജ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മറ്റു പ്രതികളെ കൂടി ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ അവര്‍ ആവശ്യപ്പെട്ടു.

ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നു പറഞ്ഞ മന്ത്രി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവപൂര്‍വ്വം കാണാനും വേഗത്തില്‍ ഇടപെടാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണമെന്നും വ്യക്തമാക്കി.

ഇത്തരം അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് പ്രതികള്‍ക്കു പിന്നാലെ തന്നെയുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.Read More >>