അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ബംഗാളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കും

മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്നും അരിയെത്തിക്കും. അവിടെ അരിവില കുറവയാതിനാലാണ് ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത്. ഈ അരി നീതി സ്റ്റോറുകള്‍ വഴി വേണം വിതരണം ചെയ്യാനെന്നും മന്ത്രി പറഞ്ഞു.

അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ബംഗാളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കും

സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തില്‍ അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നും എന്നാല്‍ ബംഗാളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്നും അരിയെത്തിക്കും. അവിടെ അരിവില കുറവയാതിനാലാണ് ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത്. ഈ അരി നീതി സ്റ്റോറുകള്‍ വഴി വേണം വിതരണം ചെയ്യാനെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലും അരിവില ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള അരിയുടെ വരവില്‍ വലിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. അരിവില വര്‍ധിക്കുക എന്നത് ആഗോള പ്രതിഭാസമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

157 കോടിയാണ് അരി വാങ്ങിയതില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക. ഇത് പരിഹരിച്ച് അരിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അരിവിലെ നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഇടപെടും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2000 നീതി സ്റ്റോറുകള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി സഭയെ അറിയിച്ചു. അതേസമയം, അരിവില ക്രമാധീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവച്ചു.

Read More >>