ട്രംപിന്റെ നയങ്ങള്‍ നടപ്പിലാകുന്നു; അമേരിക്കയില്‍ ആയിരങ്ങള്‍ നാടുകടത്തലിന്റെ വക്കില്‍

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമം പ്രഖ്യാപിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു

ട്രംപിന്റെ നയങ്ങള്‍ നടപ്പിലാകുന്നു; അമേരിക്കയില്‍ ആയിരങ്ങള്‍ നാടുകടത്തലിന്റെ വക്കില്‍

രാജ്യത്തെ അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ നടപടികളുമായി ട്രംപ് ഭരണകൂടം. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കാനും അഭയാര്‍ത്ഥികളെ രാജ്യത്ത് അതിക്രമിച്ചുകയറിയെന്ന പേരില്‍ അറസ്റ്റ് ചെയ്യാനും ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി ചൊവ്വാഴ്ച ട്രംപ് ഭരണകൂടം പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന നിയമം പ്രഖ്യാപിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അതിര്‍ത്തി മുറിച്ചുകടക്കുന്നതിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുതകുന്നതാണ് ഹാംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ജോണ്‍ കെല്ലി ഒപ്പുവെച്ച പുതിയ നിയമമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ ട്രംപിന്റെ നടപടി കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. അമേരിക്കയിലെ ഒരു ഫെഡറല്‍ കോടതി തീരുമാനം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

Read More >>