കാറുകൾ നിർമ്മിക്കാൻ ചെെനയുമായി 212 ദശലക്ഷം ഡോളറിന്റെ കരാർ; ട്രംപിന്റെ ഭീഷണികളെ മറികടക്കാനൊരുങ്ങി മെക്സിക്കോ

അമേരിക്കയിലേയ്ക്കുള്ള കയറ്റുമതിയുടെ ബദൽ ആയിട്ടാണു പുതിയ നീക്കം എന്നു ഫയദ് പറഞ്ഞു. ലാറ്റിൻ അമേരിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവരുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനാണു മെക്സിക്കോ ശ്രമിക്കുന്നതെന്നു ഹിദാൽഗോ ഗവർണർ ഒമർ ഫയദ്.

കാറുകൾ നിർമ്മിക്കാൻ ചെെനയുമായി 212 ദശലക്ഷം ഡോളറിന്റെ കരാർ; ട്രംപിന്റെ ഭീഷണികളെ മറികടക്കാനൊരുങ്ങി മെക്സിക്കോ

അമേരിക്കയുമായുള്ള ബന്ധങ്ങൾക്കു വിള്ളൽ വീണ സാഹചര്യത്തിൽ അല്പം കടുത്ത നടപടികളുമായി മുന്നോട്ടു പോകുകയാണു മെക്സിക്കോ. ചൈനീസ് കാറുകൾ നിർമ്മിക്കാനുള്ള 212 ദശലക്ഷം ഡോളറിന്റെ കരാറാണു മെക്സിക്കോ പ്രഖ്യാപിച്ചതു.

പ്രസിഡന്റ് ടം പ് മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നും അതിനുള്ള പണം മെസ്കിക്കോയിൽ നിന്നും കണ്ടെത്താൻ ഇറക്കുമതി നികുതി വർദ്ധിപ്പാൻ തീരുമാനിക്കുകയും ചെയ്തതു മെക്സിക്കോയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ മെക്സിക്കോയുടെ കയറ്റുമതി വ്യവസായത്തിന്റെ 80 ശതമാനവും നടക്കുന്നതു അമേരിക്കയിലേയ്ക്കാണു. മെക്സിക്കോയിൽ ഉണ്ടാക്കുന്ന കാറുകൾക്കു 35 ശതമാനം അതിർത്തി നികുതി ഏർപ്പെടുത്തുമെന്നു ട്രം പ് പറഞ്ഞിരുന്നു. ഇതു മെക്സിക്കോയ്ക്കു വലിയ ആഘാതമാകുമെന്നു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല.


ഈ അവസ്ഥയിലാണു മെക്സിക്കോയുടെ ജയന്റ് മോട്ടോഴ്സ് ലാറ്റിനോ അമേരിക്കയും ചൈനീസ് വാഹനനിർമ്മാതാക്കൾ ആയ ജെ ഏ സി മോട്ടോഴ്സും തമ്മിൽ ഹിദാൽഗോയിൽ വച്ചു കരാറിലെത്തിയതു.

വർഷത്തിൽ 11000 വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്രാപ്തി പുതിയ പ്ലാന്റിനുണ്ടെന്നു ഹിദാൽഗോ ഗവർണർ ഒമർ ഫയദ് പറയുന്നതു. ഇതു 40000 യൂണിറ്റുകൾ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

[caption id="attachment_78240" align="alignleft" width="575"] Courtesy: Times of India[/caption]

അമേരിക്കയിലേയ്ക്കുള്ള കയറ്റുമതിയുടെ ബദൽ ആയിട്ടാണു പുതിയ നീക്കം എന്നു ഫയദ് പറഞ്ഞു. ലാറ്റിൻ അമേരിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവരുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനാണു മെക്സിക്കോ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു വഴി മാത്രം എന്ന പരിമിതിയെ മറികടക്കാനാണു ഞങ്ങൾ ശ്രമിക്കുന്നതു. ഇതു ഒരു പുതിയ അവസരമായി കരുതുന്നു,” ഫയദ് പറഞ്ഞു.

ട്രംപിന്റെ നടപടികൾക്കു നേരേയുള്ള ശക്തമായ പ്രതികരണമാണു മെക്സിക്കോ ഈ പുതിയ കരാറിലൂടെ നടപ്പിലാക്കുന്നതു. അതിർത്തി നികുതി ചുമത്തുന്നതു അമേരിക്കയിലെ വാഹനവ്യവസായത്തിനെ ദുർബലമാക്കുമെന്നു ജർമ്മൻ വൈസ് ചാൻസലർ സിഗ്മാർ ഗബ്രിയേൽ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ സംരക്ഷണവാദത്തിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും മുന്നറിയിപ്പു നൽകി.

Read More >>