മെത്രാന്‍ കായല്‍: പഠിച്ച ശേഷം പ്രതികരണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നാരദാന്യൂസിനോട്

കുമരകത്തെ 400 ഏക്കര്‍ മെത്രാന്‍ കായല്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് റാക്കിന്‍ഡോ ഗ്രൂപ്പ് കൈക്കലാക്കിയെന്ന വാര്‍ത്ത നാരദാന്യൂസ് പുറത്തുവിട്ടിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പഠിച്ച ശേഷം പ്രതികരിക്കാമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നാരദാന്യൂസിനോട് പറഞ്ഞു.

മെത്രാന്‍ കായല്‍: പഠിച്ച ശേഷം പ്രതികരണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നാരദാന്യൂസിനോട്

കടലാസുകമ്പനികള്‍ രൂപീകരിച്ച് റാക്കിന്‍ഡോ ഗ്രൂപ്പ് 400 ഏക്കര്‍ മെത്രാന്‍ കായല്‍ കൈക്കലാക്കിയ വിഷയത്തില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നാരദാന്യൂസിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മെത്രാന്‍ കായല്‍ കൈക്കലാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, പിസി ജോര്‍ജ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കേരള ഭൂപരിഷ്‌ക്കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥ അട്ടിമറിക്കാന്‍ ഇരുപതോളം കടലാസു കമ്പനികളുടെ പേരിലായിരുന്നു പോക്കുവരവ്. ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.


തണ്ണീര്‍മുക്കം തെക്കു വില്ലേജില്‍ ലക്ഷ്മി സദനം വീട്ടില്‍ കെ എം ബാലാനന്ദന്റെ മകന്‍ കെ ബി അജേഷ് എന്നയാളിന്റെ പേരില്‍ മാത്രം 145 ഏക്കര്‍ സ്ഥലം പോക്കുവരവു ചെയ്യപ്പെട്ടിട്ടുണ്ട്. പതിമൂന്നു കമ്പനികള്‍ക്കു വേണ്ടി കെ ബി അജേഷിന്റെ പേരിലാണ് പോക്കുവരവ് ചെയ്തിരിക്കുന്നത്.

അജേഷിനു പുറമെ , തണ്ണീര്‍മുക്കം പെരുന്തുരുത്തു മുറി കുരിശിങ്കല്‍ വീട്ടില്‍ കെ ജെ കുഞ്ഞച്ചന്‍ എന്നയാളും കടലാസ് കമ്പനികളുടെ പേരില്‍ 125 ഏക്കര്‍ കൈവശപ്പെടുത്തി. അജേഷിന്റെ കൈവശം 145 ഏക്കര്‍ ഭൂമിയാണുളളത്. രണ്ടുപേര്‍ക്കും വേണ്ടി കരമൊടുക്കുന്നത് ഒരേ വ്യക്തി തന്നെയാണ്.

Read More >>