മെത്രാൻ കായൽ: നിയമവിരുദ്ധമായ ആധാരങ്ങൾ പരിശോധിക്കപ്പെടണം, നെൽകൃഷി തുടരണം- വി എൻ വാസവൻ

മെത്രാൻ കായലിലെ കൃഷിഭൂമി കൈവശപ്പെടുത്താൻ കുമരകത്തും പരിസരങ്ങളിലുമുള്ളവരെ റാക്കിൻഡോ ഗ്രൂപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ പോക്കുവരവു പരിശോധിക്കണമെന്നും മെത്രാൻ കായലിലെ ഭൂമി നെൽകൃഷിക്ക് തന്നെ ഉപയുക്തമാക്കണമെന്നും വി എൻ വാസവൻ ആവശ്യപ്പെട്ടു. കടലാസുകമ്പനികളുടെ പേരിൽ റാക്കിൻഡോ ഗ്രൂപ്പ് 400 ഏക്കർ മെത്രാൻ കായൽ കൈക്കലാക്കിയ വാർത്ത നാരദാന്യൂസ് പുറത്തുവിട്ടിരുന്നു.

മെത്രാൻ കായൽ: നിയമവിരുദ്ധമായ ആധാരങ്ങൾ പരിശോധിക്കപ്പെടണം, നെൽകൃഷി തുടരണം- വി എൻ വാസവൻമെത്രാന്‍ കായലിലെ കൃഷിഭൂമി കൈവശപ്പെടുത്താന്‍ കുമരകത്തും പരിസരങ്ങളിലുമുള്ളവരെ റാക്കിന്‍ഡോ ഗ്രൂപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍.

നിയമവിരുദ്ധമായ പോക്കുവരവു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെത്രാന്‍ കായലിലെ ഭൂമി നെല്‍കൃഷിക്ക് തന്നെ ഉപയുക്തമാക്കണം എന്നാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം നാരദാ ന്യൂസിനോട് പറഞ്ഞു.

കടലാസുകമ്പനികളുടെ പേരില്‍ റാക്കിന്‍ഡോ ഗ്രൂപ്പ് 400 ഏക്കര്‍ മെത്രാന്‍ കായല്‍ കൈക്കലാക്കിയ വാര്‍ത്ത നാരദാന്യൂസ് പുറത്തുവിട്ടിരുന്നു.