മെത്രാൻ കായൽ: സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് വി ഡി സതീശൻ; നിയമസഭയിൽ വിഷയം ഉന്നയിക്കും 

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥ അട്ടിമറിക്കാൻ കടലാസ് കമ്പനികൾ രൂപീകരിച്ചാണ് റാക്കിൻഡോ ഗ്രൂപ്പ് കുമരകത്തെ 400 ഏക്കർ മെത്രാൻ കായൽ കൈക്കലാക്കിയതെന്ന വാർത്ത നാരദാന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ  വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെപിസിസി ഉപാധ്യക്ഷൻ വി ഡി സതീശൻ രംഗത്തെത്തി.

മെത്രാൻ കായൽ: സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് വി ഡി സതീശൻ; നിയമസഭയിൽ വിഷയം ഉന്നയിക്കും 

കടലാസു കമ്പനികൾ രൂപീകരിച്ച് റാക്കിൻഡോ ഗ്രൂപ്പ് കുമരകത്തെ 400 ഏക്കർ മെത്രാൻ കായൽ കൈക്കലാക്കിയ വിഷയത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ. ഇത് സംബന്ധിച്ച വിശദാംശങ്ങൾ നാരദാ ന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. പ്രത്യക്ഷത്തിൽ തന്നെ ഗുരുതര ആരോപണമാണ് നാരദാന്യൂസിലൂടെ പുറത്ത് വന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

വിഷയം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണ നിയമത്തെ പൂര്‍ണ്ണമായി അട്ടിമറിച്ചിരിക്കുകയാണ്. ഇരുപതോളം കമ്പനികളാണ് ഒരു ദിവസം രജിസ്റ്റര്‍ ചെയ്ത് 145 ഏക്കര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഒരേ വ്യക്തിയുടെ തണ്ടപ്പേരിലാണിത്. ഇതിന്റെ പുറകില്‍ കൃത്യമായി ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

എല്ലാ പൗരന്മാര്‍ക്കും ഭൂപരിഷ്‌ക്കരണ നിയമത്തിലെ ഭൂപരിധി നിര്‍ബന്ധമാക്കിയിരിക്കുമ്പോൾ,നിയമത്തിലെ വകുപ്പുകളെ കാറ്റില്‍ പറത്തി ഇഷ്ടം പോലെ ഭൂമി സ്വന്തമാക്കാനുള്ള അവസരമാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തു കൊടുത്തിരിക്കുന്നത്. ഇത് ഉന്നതങ്ങളിലെ ആളുകളുടെ പിടിപാടും അവരുടെ സ്വാധീനവും ഉപയോഗിച്ചു കൊണ്ടാണെന്നും സതീശൻ ആരോപിച്ചു.