മെത്രാൻ കായൽ: കടലാസ് കമ്പനികളുടെ പേരിൽ വേറെയും ബിനാമി; തണ്ണീർമുക്കം സ്വദേശി കെ ജെ കുഞ്ഞച്ചന്റെ കൈവശമുളളത് 125 ഏക്കർ

രണ്ടു വ്യക്തികളുടെയും പേരിൽ ഇത്രയും വിശാലമായ ഭൂമി ഒരേ ദിവസം, ഒരേ ഉത്തരവു പ്രകാരമാണ് പോക്കുവരവു ചെയ്യപ്പെട്ടത്. ഉന്നതരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും പിൻബലമില്ലാതെ ഇതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ അട്ടിമറിക്കാൻ കടലാസു കമ്പനികളുണ്ടാക്കിയത് ഉന്നത പിൻബലമുളള അതീവതന്ത്രശാലികളാണെന്ന് വ്യക്തം.

മെത്രാൻ കായൽ: കടലാസ് കമ്പനികളുടെ പേരിൽ വേറെയും ബിനാമി; തണ്ണീർമുക്കം സ്വദേശി കെ ജെ കുഞ്ഞച്ചന്റെ കൈവശമുളളത് 125 ഏക്കർ

മെത്രാൻ കായൽ ഭൂമിയുടെ സിംഹഭാഗവും കടലാസ് കമ്പനികൾക്കു വേണ്ടി കൈവശം വെയ്ക്കുന്നത് രണ്ട് തണ്ണീർ മുക്കം സ്വദേശികൾ. കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്തുവിട്ട കെ ജെ അജേഷ് എന്നയാളിനു പുറമെ, തണ്ണീർമുക്കം പെരുന്തുരുത്തു മുറി കുരിശിങ്കൽ വീട്ടിൽ കെ ജെ കുഞ്ഞച്ചൻ എന്നയാളാണ് കടലാസ് കമ്പനികളുടെ പേരിൽ 125 ഏക്കർ കൈവശം വെച്ചിരിക്കുന്നത്. അജേഷിന്റെ കൈവശം 145 ഏക്കർ ഭൂമിയാണുളളത്. രണ്ടുപേർക്കും വേണ്ടി കരമൊടുക്കുന്നത് ഒരേ വ്യക്തി തന്നെയാണ്.


 

പതിനഞ്ചോളം കമ്പനികളുടെ പേരിലാണ് എക്സ് സർവീസുകാരനായ കുഞ്ഞച്ചൻ ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഗണേഷ് ഭൂമിനാഥൻ, മുരളികൃഷ്ണ എന്നിവർ ഡയറക്ടർ ബോഡ് അംഗങ്ങളായ ഇരുപതു കമ്പനികൾക്കു പുറമെയുളള കമ്പനികളുടെ പേരിലും കുഞ്ഞച്ചനു ഭൂമിയുണ്ട്.

രണ്ടു വ്യക്തികളുടെയും പേരിൽ ഇത്രയും വിശാലമായ ഭൂമി ഒരേ ദിവസം, ഒരേ ഉത്തരവു പ്രകാരമാണ് പോക്കുവരവു ചെയ്യപ്പെട്ടത്. ഉന്നതരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതാക്കളുടെയും പിൻബലമില്ലാതെ ഇതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥ അട്ടിമറിക്കാൻ കടലാസു കമ്പനികളുണ്ടാക്കിയത് ഉന്നത പിൻബലമുളള അതീവതന്ത്രശാലികളാണെന്ന് വ്യക്തം.ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പിൻബലത്തിലാണ് പോക്കുവരവ് ചെയ്തുകൊടുക്കാൻ കോട്ടയം അഡീഷണൽ തഹസീൽദാർ കുമരകം വില്ലേജ് ഓഫീസർക്കു നിർദ്ദേശം നൽകിയത്. വ്യക്തമായ നിലപാടില്ലാത്ത ഒരു അഴകൊഴമ്പൻ നിർദ്ദേശമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോക്കുവരവ് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആ ഉത്തരവിൽ ഖണ്ഡിതമായി പറയുന്നില്ല. അതിനർത്ഥം വലിയ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ആ ഉത്തരവ് തയ്യാറാക്കിയതെന്ന് വാചകഘടന പരിശോധിച്ചാൽ മനസിലാകും.

മെത്രാൻ കായൽ: 400 ഏക്കർ വാങ്ങിക്കൂട്ടിയത് കടലാസു കമ്പനികളുടെ പേരിൽ; നിയമവിരുദ്ധമായ പോക്കുവരവു കെ പി രാജേന്ദ്രന്റെ കാലത്ത്; നാരദാ ഇൻവെസ്റ്റിഗേഷൻ


ഈ ഉത്തരവു കിട്ടിയ ഉടനെ പോക്കുവരവു ചെയ്തുകൊടുക്കണമെന്ന വ്യക്തമായ നിർദ്ദേശമാണ് കോട്ടയം തഹസീൽദാർ നൽകിയത്. വിഎസ് സർക്കാരിന്റെ കാലത്താണ് കമ്പനികളുടെ രൂപീകരണവും പോക്കുവരവുമെല്ലാം നടന്നത്.

Read More >>