മെത്രാൻ കായൽ: സമഗ്രാന്വേഷണം വേണമെന്ന് കെ സുരേഷ് കുറുപ്പ് എം എൽ എ,

ഭൂപരിധി സംബന്ധിച്ച നിയമവ്യവസ്ഥ അട്ടിമറിക്കാൻ കടലാസ് കമ്പനികൾ രൂപീകരിച്ചാണ് റാക്കിൻഡോ ഗ്രൂപ്പ് 400 ഏക്കർ സ്ഥലം സ്വന്തമാക്കിയതെന്ന് തെളിവുകൾ സഹിതം നാരദാ ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. ഇരുപതോളം കമ്പനികളുടെ പേരിൽ തണ്ണീർമുക്കം സ്വദേശികളായ കെ ബി അജേഷ്, കെ ജെ കുഞ്ഞച്ചൻ എന്നിവരുടെ പേരിൽ മാത്രം 270 ഏക്കറോളം ഭൂമിയുണ്ട്.

മെത്രാൻ കായൽ:  സമഗ്രാന്വേഷണം വേണമെന്ന് കെ സുരേഷ് കുറുപ്പ് എം എൽ എ,

മെത്രാൻ കായൽ ഭൂമി ഇടപാടിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സ്ഥലം എംഎൽഎ കെ. സുരേഷ് കുറുപ്പ്. ഈ ഭൂമിയിടപാടിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നു എന്ന സംശയം പ്രബലമാണ്. എല്ലാ സംശയങ്ങളും  അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് നാരദ ന്യൂസ് ഇപ്പോൾ പുറത്തു വിട്ടത്. ഈ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു.

ഭൂപരിധി സംബന്ധിച്ച നിയമവ്യവസ്ഥ അട്ടിമറിക്കാൻ കടലാസ് കമ്പനികൾ രൂപീകരിച്ചാണ് റാക്കിൻഡോ ഗ്രൂപ്പ് 400 ഏക്കർ സ്ഥലം സ്വന്തമാക്കിയതെന്ന് തെളിവുകൾ സഹിതം നാരദാ ന്യൂസ്  കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടു  ചെയ്തിരുന്നു. ഇരുപതോളം കമ്പനികളുടെ പേരിൽ തണ്ണീർമുക്കം സ്വദേശികളായ കെ ബി അജേഷ്, കെ ജെ കുഞ്ഞച്ചൻ എന്നിവരുടെ പേരിൽ മാത്രം 270 ഏക്കറോളം ഭൂമിയുണ്ട്.

കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്താണ് ഈ വിവാദ പോക്കുവരവ് നടന്നത്. എല്ലാ കമ്പനികളും രൂപീകരിച്ചതും 2006 സെപ്തംബർ മാസത്തിലാണ്. മൂന്നു വർഷത്തിനകം പോക്കുവരവു  നടത്തി കമ്പനികൾ സ്ഥലം സ്വന്തമാക്കി.