ഈ ജിമ്മില്‍ ആണുങ്ങളെത്തുന്നത് പെണ്ണുങ്ങളുടെ ഇടിയും ചവിട്ടുമേല്‍ക്കാന്‍, അതും 12000 കൊടുത്ത്!

നോര്‍ത്ത് ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ജിമ്മില്‍ ഒരാള്‍ക്ക് 140 പൗണ്ട് (ഇന്ത്യന്‍ രൂപ 12,000) വീതം നല്‍കിയാണ് സ്ത്രീകളുടെ കൈയില്‍ നിന്ന് മര്‍ദ്ദനം ഏറ്റുവാങ്ങാന്‍ പുരുഷന്മാരെത്തുന്നത്.

ഈ ജിമ്മില്‍ ആണുങ്ങളെത്തുന്നത് പെണ്ണുങ്ങളുടെ ഇടിയും ചവിട്ടുമേല്‍ക്കാന്‍, അതും 12000 കൊടുത്ത്!

ലണ്ടനിലെ ഒരു ജിമ്മില്‍ ഒരാഴ്ച 15-20 പുരുഷന്‍മാരെത്തുന്നത് തണ്ടും തടിയുമുള്ള പെണ്ണുങ്ങളുടെ കൈയില്‍ നിന്ന് ഇടിയും ചവിട്ടും ഏറ്റുവാങ്ങാന്‍. ഇങ്ങനെ ഇടി വാങ്ങുന്നതിന് പണം ലഭിക്കില്ലെന്ന് മാത്രമല്ല ഇടിക്കുന്നവര്‍ക്ക് അങ്ങോട്ട് പണം കൊടുക്കുകയും വേണം. ഗുസ്തിക്കാരികളായ പെണ്ണുങ്ങളാണ് ആണുങ്ങളെ മെയ്‌വഴക്കത്തോടെ ചവിട്ടിക്കൂട്ടുന്നത്. മര്‍ദ്ദന മുറകളേറ്റ് വാങ്ങി സന്തോഷത്തോടെ പോകുമ്പോള്‍ ഓരോ പുരുഷനും ശരാശരി 12,000 ഇന്ത്യന്‍ രൂപ ഇടി കൊടുത്ത സ്ത്രീക്ക് സേവനത്തിനുള്ള ഫീസായി നല്‍കും.


23 ഗുസ്തിക്കാരികളില്‍ നിന്ന് ഇഷ്ടമുള്ളയാളെ ഇടി കൊള്ളാന്‍ വരുന്ന ഉപഭോക്താവിന് തിരഞ്ഞെടുക്കാം. പിന്നെ സ്ബ്മിഷന്‍ റൂം എന്ന് പറയുന്ന 'പീഡന' മുറിയിലേക്ക് കയറും.
ഇടി, തൊഴി, ചവിട്ടിക്കൂട്ട്, മുടിയില്‍ പിടിച്ച് വലി എന്നിങ്ങനെ എല്ലാ മുറകളും ഗുസ്തിക്കാരികള്‍ ഉപഭോക്താക്കളില്‍ പ്രയോഗിക്കും. ഈ മര്‍ദ്ദനങ്ങളെല്ലാം 'ഇനീം തല്ലിക്കോ    ' എന്ന ഭാവത്തില്‍ ഉപഭോക്താക്കള്‍ ഏറ്റുവാങ്ങും. ഒടുവില്‍ ആവശ്യമായ ഫീസ് അടച്ച് സന്തോഷത്തോടെ മടങ്ങും.
2011ലാണ് പിപ്പ ദി റിപ്പര്‍ (യഥാര്‍ത്ഥ പേരല്ല) ഈ ജിമ്മില്‍ സബ്മിഷന്‍ റൂം തുറന്നത്. ഉപയോക്താക്കളില്‍ പലരും ഇടി തരേണ്ട സ്ത്രീകളോട് ധരിക്കേണ്ട വസ്ത്രം നിര്‍ദ്ദേശിക്കാറുണ്ടെന്ന് 31കാരിയ പിപ്പ ദി റിപ്പര്‍ പറഞ്ഞു.

ചില ഉപഭോക്താക്കള്‍ ഇറുകിയ വസ്ത്രം ധരിച്ച് തങ്ങളെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ സ്‌കെര്‍ട്ട് ധരിച്ച് തങ്ങളെ പഞ്ഞിക്കിടാന്‍ ആവശ്യപ്പെടും. വിവാഹിതര്‍, അവിവാഹിതര്‍, ഗേള്‍ ഫ്രണ്ട് ഉള്ളവര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പെടുന്ന പുരുഷന്‍മാര്‍ 'ഇടി സേവനം' ഏറ്റുവാങ്ങാനായി എത്താറുണ്ട്. 19 വയസുള്ള യുവാവാണ് തങ്ങളുടെ പ്രായം കുറഞ്ഞ ക്ലയന്റെന്ന് പറഞ്ഞ ജിം ഉടമ 70കാരനാണ് പ്രായം കൂടിയ ഉപഭോക്താവെന്ന് പറഞ്ഞു.
ആദ്യമൊക്കെ മേല്‍നോട്ടം മാത്രം നടത്തിയിരുന്ന പിപ്പയും ഇപ്പോള്‍ ക്ലയന്റ്‌സിനെ ചവിട്ടിക്കൂട്ടാനായി രംഗത്തിറങ്ങാറുണ്ട്.