86ാം വയസിലും മുടങ്ങാതെ ശസ്ത്രക്രിയകള്‍; ലോകത്തെ ഏറ്റവും പ്രായം കൂടിയ സര്‍ജനെ പരിചയപ്പെടാം

67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ മുത്തശ്ശി ഡോക്ടര്‍ 10,000ത്തിലധികം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്‌

86ാം വയസിലും മുടങ്ങാതെ ശസ്ത്രക്രിയകള്‍; ലോകത്തെ ഏറ്റവും പ്രായം കൂടിയ സര്‍ജനെ പരിചയപ്പെടാം

റഷ്യക്കാരിയായ അല ഇല്യിനിച്‌ന എന്ന 86 കാരി ഡോക്ടറുടെ നിഖണ്ടുവില്‍ റിട്ടയര്‍മെന്റ് എന്നൊരു വാക്ക് ഇല്ലെന്ന് തോന്നുന്നു. കാരണം കൊച്ചുമക്കളേയും കളിപ്പിച്ച് പഴയകാല ഡോക്ടര്‍ ജീവിത സ്മരണകളേയും താലോലിച്ച് ഇരിക്കേണ്ട പ്രായത്തിലാണ് അല ഇല്യിനിച്‌ന യാതൊരുവിധ വാര്‍ധക്യകാല പ്രശ്‌നങ്ങളുമില്ലാതെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി നിരവധി രോഗികളെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സൂപ്പര്‍ ഡോക്ടറുടെ കഥ പുറം ലോകമറിയുന്നത്. രാവിലെ എട്ടിനാണ് ഡോക്ടര്‍ തന്റെ ജോലി ആരംഭിക്കുന്നത്. സ്വന്തം ആശുപത്രിയില്‍ ഡോക്ടര്‍ക്കൊരു സഹായിയുണ്ട്.


Alla has been quoted as saying she has nothing to do in retirement, and so still works four days a weekരാവിലെ അത്യാവശ്യം രോഗികളെ പരിശോധിച്ച ശേഷം 11 മണിയോടെയാണ് ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറുക. പിന്നെ പ്രായത്തിന്റെ അവശതകളൊന്നും ബാധിക്കാതെ ശസ്ത്രക്രിയ. ആഴ്ചയില്‍ നാല് ദിവസമാണ് അല ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. അപൂര്‍വ ബഹുമതി നേടിയ ഡോക്ടറായിട്ടും അലയ്ക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹം ഒരു ഭൗമ ശാസ്ത്രജ്ഞ ആകാനായിരുന്നുവെന്ന് റഷ്യന്‍ ദിനപ്പത്രം കൊമ്മര്‍സാന്റ് പറയുന്നു.എന്നാല്‍ പിന്നീട് ഡോക്ടര്‍മാരെക്കുറിച്ചുള്ള ചില ലേഖനങ്ങള്‍ വായിച്ചതോടെ ഇവര്‍ മെഡിസിന്‍ പഠിക്കാനായി മോസ്‌കോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുകയായിരുന്നു. മെയ് മാസത്തില്‍ 90 വയസാകുന്ന അലയോട് വിരമിക്കലിനെക്കുറിച്ച് ചോദിച്ചാല്‍ ചിരിയോടെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് മറുപടി പറയും. പ്രൊഫഷനായി ജീവിതം ഉഴിഞ്ഞുവെച്ചതിനിടെ അല ഡോക്ടര്‍ വിവാഹം കഴിക്കാന്‍ മറന്നുപോയി. തന്റെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റില്‍ തെരുവില്‍ നിന്ന് രക്ഷിച്ച് ഇപ്പോള്‍ അരുമകളായി മാറിയ എട്ട് പൂച്ചകള്‍ക്കൊപ്പമാണ് അലയുടെ ജീവിതം. മുത്തശ്ശി ഡോക്ടറുടെ സേവനങ്ങള്‍ പരിഗണി
ച്ച് ഈയിടെ അലയെ റഷ്യയിലെ മികച്ച ഭിഷഗ്വരയായി തിരഞ്ഞെടുത്തിരുന്നു.