ട്രംപിന്റെ വിവാദ നയങ്ങള്‍ക്കെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം

ലീഗ് ഓഫ് ഫിലിപ്പീനോ സ്റ്റുഡന്റസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ളവരെ കൂടാതെ ഇന്തോനേഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. 'നാടുകടത്തല്‍ വേണ്ട, ട്രംപിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക, ട്രംപിനെതിരെ പ്രതിഷേധിക്കുക, ഫാസിസവും സാമ്രാജ്യത്വവും തടയുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാര്‍ ട്രംപിന്റെ ചിത്രങ്ങള്‍ കത്തിച്ചു.

ട്രംപിന്റെ വിവാദ നയങ്ങള്‍ക്കെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ കുടിയേറ്റനയം ഉള്‍പ്പെടെ വിദേശ രാജ്യങ്ങളോടുള്ള എതിര്‍നിലപാടുകള്‍ക്കെതിരെ ഫിലിപ്പീന്‍സില്‍ വന്‍ പ്രതിഷേധം. തലസ്ഥാനമായ മനിലയില്‍ അമേരിക്കന്‍ എംബസിക്കു മുന്നിലാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായെത്തിയത്.ലീഗ് ഓഫ് ഫിലിപ്പീനോ സ്റ്റുഡന്റസ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ളവരെ കൂടാതെ ഇന്തോനേഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നു. 'നാടുകടത്തല്‍ വേണ്ട, ട്രംപിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക, ട്രംപിനെതിരെ പ്രതിഷേധിക്കുക, ഫാസിസവും സാമ്രാജ്യത്വവും തടയുക' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാര്‍ ട്രംപിന്റെ ചിത്രങ്ങള്‍ കത്തിച്ചു.
ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ട്രംപ് ഉത്തരവിറക്കിയത്. ഇറാന്‍, ഇറാഖ്, യെമന്‍, സോമാലിയ, ലിബിയ, സുഡാന്‍ എന്നീ രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാണ് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാദ ഉത്തരവിനെതിരെ ലോകവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നത് യുഎസ് കോടതി താത്ക്കാലികമായി റദ്ദാക്കിയിരുന്നു.

Read More >>