ചൊവ്വാ ഗ്രഹത്തില്‍ ചേക്കേറാന്‍ ദുബായ് ഒരുങ്ങുന്നു

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, കിരീടാവകാശി ഷെയ്ഖ് മുഹമ്മദും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയും ദുബായ് പ്രസിദ്ധപ്പെടുത്തി.

ചൊവ്വാ ഗ്രഹത്തില്‍ ചേക്കേറാന്‍ ദുബായ് ഒരുങ്ങുന്നു

"മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കും അവന്റെ ആഗ്രഹങ്ങള്‍ക്കും പരിധിയുണ്ടാകില്ല" മാര്‍സ് 2117 പ്രൊജക്ട് പ്രഖ്യാപിക്കുമ്പോള്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യനെ പ്രവേശിപ്പിച്ചു അവിടെ കോളനി പണിയാനുള്ള ലക്ഷ്യത്തോടെ 'മാര്‍സ് 2117 പ്രൊജക്ട്' ദുബായ് പ്രഖ്യാപിക്കുമ്പോഴായിരുന്നു ഷെയ്ക്ക് മുഹമ്മദ്‌ ഇങ്ങനെ പറഞ്ഞത്.

അടുത്ത നൂറു വര്‍ഷത്തിനകം യുഎഇ ശാസ്ത്രരംഗത്ത് കൈവരിക്കേണ്ട നേട്ടങ്ങളുടെ പട്ടികയിലാണ് മാര്‍സ് 2117 പ്രൊജക്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അടുത്ത കുറച്ചു ദശകങ്ങള്‍ക്കുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കുകയും, തുടര്‍ന്ന് നൂറു വര്‍ഷത്തിനുള്ളില്‍ അവിടെ മനുഷ്യന് അധിവസിക്കാന്‍ കഴിയുന്ന കോളനികള്‍ സ്ഥാപിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വെള്ളം വെളിച്ചം വായു എന്നിവയുടെ ലഭ്യത അവസാനഘട്ടത്തില്‍ ഉറപ്പാക്കുന്നതാണ്.

ഇതിനായി ശാസ്ത്രരംഗത്ത് മികവ് പ്രകടിപ്പിച്ച തങ്ങളുടെ പ്രതിഭകളെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ഷെയ്ഖ് മുഹമ്മദ്‌ അറിയിച്ചു. ചില അന്താരാഷ്ട്ര സംഘടനകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണം തേടുമെങ്കിലും പദ്ധതിയുടെ നിയന്ത്രണം പൂര്‍ണ്ണമായും യു.എ.ഇ എഞ്ചിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമായിരിക്കും.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, കിരീടാവകാശി ഷെയ്ഖ് മുഹമ്മദും ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയും ദുബായ് പ്രസിദ്ധപ്പെടുത്തി.

ഭീമമായ കവചത്തിനുള്ളില്‍ മനുഷ്യവാസത്തിനുതകുന്ന ക്രമീകരണങ്ങള്‍ ഉള്ള വലിയൊരു നഗരമാണ് ദുബായ് ചൊവ്വയിലേക്ക് വിഭാവനം ചെയ്യുന്നത്. മരങ്ങളും ചെടികളും ഉള്ള ഈ നഗരത്തില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ഭൂമിയില്‍ എന്ന പോലെ ജീവിക്കാന്‍ കഴിയുമെന്നാണ് ദുബായ് സ്വപ്നം കാണുന്നത്.

മാര്‍സ് 2117 പദ്ധതിയുടെ ചെലവും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

Read More >>