വിവാഹത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി

രാഹുലിനോട് അദ്ദേഹത്തിന്റെ വിവാഹത്തിനെപ്പറ്റി ചോദിക്കുന്നത് ഇതാദ്യമായിട്ടല്ല. 2014 പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ, അമേഥിയിലെ പ്രചാരണത്തിനിടെ ഒരു കോൺഗ്രസ്സ് നേതാവ് തന്നെ ഈ ചോദ്യം ചോദിച്ചിരുന്നു. അന്ന് താൻ ഒരു വിദേശിയായ പെണ്ണുമായി പ്രണയത്തിലാണെന്ന് രാഹുൽ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. പിന്നീട് രാഹുൽ പങ്കെടുത്ത പല സമ്മേളനങ്ങളിലും വിവാഹക്കാര്യം ഉയരുമായിരുന്നു.

വിവാഹത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് രാഹുൽ ഗാന്ധി

തന്റെ വിവാഹത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർ പ്രദേശ് –നേപ്പാൾ അതിർത്തിയിലുള്ള ബൈറൈച്ചിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തപ്പോഴാണ് രാഹുൽ തന്റെ വിവാഹക്കാര്യം അറിയിച്ചത്.

ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെ ഘട്ടം നടക്കാനിരിക്കേ ബൈറൈച്ചിൽ പ്രചാരണത്തിനിറങ്ങിയതായിരുന്നു രാഹുൽ ഗാന്ധി. സമാജ് വാദി – കോൺഗ്രസ്സ് സഖ്യത്തിനായി തീവ്രപ്രചാരണത്തിലാണ് അദ്ദേഹം.

വെള്ളിയാഴ്ച നേപ്പാൾ അതിർത്തിയിൽ ഉള്ള ബൈറൈച്ചിയിൽ നടന്ന പ്രചാരണസമ്മേളനത്തിൽ പങ്കെടുത്ത് വേദിയിൽ നിന്നും ഇറങ്ങുകയായിരുന്നു രാഹുൽ. അപ്പോഴാണ് രസകരമായ ഒരു ചോദ്യം സദസ്സിൽ നിന്നും ഉയർന്നത്. ഒരു കുട്ടിയായിരുന്നു ചോദ്യകർത്താവ്.

‘രാഹുൽ അങ്കിൾ, ആന്റിയെ എപ്പോൾ കൊണ്ടുവരും?’ എന്നായിരുന്നു ചോദ്യം. അത് കേട്ട് ചുറ്റുമുള്ളവർ രാഹുലിന്റെ മറുപടിയ്ക്കായി കാത്തു. വേറെ വഴിയില്ലാത്ത രാഹുൽ ‘ഇനി അധികം നാൾ കാത്തിരിക്കേണ്ടി വരില്ല’ എന്ന് മറുപടി കൊടുത്തു.

രാഹുലിനോട് അദ്ദേഹത്തിന്റെ വിവാഹത്തിനെപ്പറ്റി ചോദിക്കുന്നത് ഇതാദ്യമായിട്ടല്ല. 2014 പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ, അമേഥിയിലെ പ്രചാരണത്തിനിടെ ഒരു കോൺഗ്രസ്സ് നേതാവ് തന്നെ ഈ ചോദ്യം ചോദിച്ചിരുന്നു. അന്ന് താൻ ഒരു വിദേശിയായ പെണ്ണുമായി പ്രണയത്തിലാണെന്ന് രാഹുൽ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. പിന്നീട് രാഹുൽ പങ്കെടുത്ത പല സമ്മേളനങ്ങളിലും വിവാഹക്കാര്യം ഉയരുമായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ രാഹുൽ അലഹാബാദിലെ ഒരു പ്രമാണി കുടുംബത്തിലെ പെണ്ണിനെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. അതിനെപ്പറ്റി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കളിയാക്കിക്കൊണ്ട് ‘യു പി തെരഞ്ഞെടുപ്പിന് മുൻപേ തന്നെ രാഹുലിന്റെ വിവാഹം നടക്കും’ എന്ന് ട്വിറ്ററിൽ എഴുതിയിരുന്നു.