രാത്രികാല സ്ത്രീപ്രവേശനത്തെ എതിര്‍ത്തു മാരാമണ്‍ കണ്‍വന്‍ഷന് തുടക്കമായി

122 വര്‍ഷത്തെ പാരമ്പര്യത്തെ തകര്‍ക്കാനില്ല എന്ന വ്യക്തമായ സന്ദേശം നല്‍കി മാര്‍ത്തോമാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു.

രാത്രികാല സ്ത്രീപ്രവേശനത്തെ എതിര്‍ത്തു മാരാമണ്‍ കണ്‍വന്‍ഷന് തുടക്കമായി

മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. കണ്‍വന്‍ഷനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.

മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടേതാണ്. സര്‍ക്കാരിലേക്ക് എല്ലാവര്‍ഷവും കരം ഒടുക്കിയാണ് മണപ്പുറത്തിന്റെ ഉടമസ്ഥാവകാശം സഭ നേടിയിരിക്കുന്നത്. ഇത്തരത്തില്‍ ഇവിടെ നടത്തുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പ് മാത്രമാണ് സുവിശേഷ പ്രസംഗസംഘത്തെ ഏല്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്ക് പ്രമേയങ്ങള്‍ അവതരിപ്പിച്ചു ക്രമമായി നടത്തിവരുന്ന കണ്‍വന്‍ഷന്‍ രീതിയില്‍ മാറ്റം വരുത്താന്‍ അധികാരമില്ല.


മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരാഴ്ച മുഴുവന്‍ പകല്‍ നടക്കുന്ന നാല് യോഗങ്ങളിലേക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനമുണ്ട്. രാത്രിയില്‍ മാത്രം പ്രസംഗം കേട്ടെങ്കിലേ സുവിശേഷമാവൂവെന്ന ചിന്തയ്ക്കു പിന്നില്‍ ചില കുബുദ്ധികളാണ് എന്ന് മെത്രാപ്പോലീത്ത പറഞ്ഞു

122 വര്‍ഷത്തെ ചരിത്രമുള്ള മാരാമണ്‍ കണ്‍വന്‍ഷന്റെ സാംസ്‌കാരിക സമ്പന്നതയെ വഷളാക്കാനുള്ള പ്രവണത ദുഃഖകരമാണ്. വിശ്വാസസമൂഹം ഈ പ്രവണതയെ അംഗീകരിക്കില്ല..

സുവിശേഷപ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറീലോസ് എപ്പിസ്‌കോപ്പ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 19ന് കണ്‍വന്‍ഷന്‍ സമാപിക്കും

Story by
Read More >>