മാരാമണ്ണില്‍ നിന്നും കേരളമെങ്ങും പടരുന്ന ആത്മീയ വിപ്ലവമുണ്ടാകണം: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ

പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ നല്‍കിയപ്പോള്‍, സാമുദായിക സഹോദര്യമാണ് മാരാമണ്ണില്‍ പിന്തുടര്‍ന്നു വരുന്നതെന്ന സന്ദേശമാണ് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നല്‍കിയത്

മാരാമണ്ണില്‍ നിന്നും കേരളമെങ്ങും പടരുന്ന ആത്മീയ വിപ്ലവമുണ്ടാകണം: മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്താ

കേരളം അനുഗ്രഹിക്കപ്പെടുവാന്‍ ഞാനും എന്റെ സഭയും എന്തു ചെയ്യണം എന്ന് തിരിച്ചറിയുന്ന മുഹൂര്‍ത്തമാകണം മാരാമണ്‍ കണ്‍വന്‍ഷന്‍ എന്ന് ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ.

നന്മ നിറഞ്ഞ ലോകസൃഷ്ടിക്കായി മാരാമണ്‍ മാറണം. മരമെല്ലാം വെട്ടിയിട്ട് വെള്ളമില്ല എന്ന് പരിതപിക്കുന്നതില്‍ ഒരു കാര്യവുമില്ല. പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കണം എന്ന് പറയുന്ന മനുഷ്യര്‍ക്ക് പ്രകൃതിയോടും സഹജീവികളോടുമുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണം. മാരാമണ്ണില്‍ നിന്നും കേരളമെങ്ങും പടരുന്ന ആത്മീയ വിപ്ലവമുണ്ടാകണം എന്നും മെത്രാപ്പോലീത്താ പറഞ്ഞു.


സാമുദായിക സൗഹാർദമാണ് മാരാമൺ കൺവൻഷന്റെ മുഖമുദ്രയെന്നും ഇതു തകർക്കാനുള്ള നീക്കം ഈ മണ്ണിൽ ദൈവാത്മാവിനാൽ തടയപ്പെടുമെന്നും യോഗത്തിന്റെ അധ്യക്ഷനായിരുന്ന ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു

മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകൾ ഒരേസമയം നടക്കാറില്ല ഇത് ഇരുക്കൂട്ടരും വിഭാഗീയതയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല എന്നുള്ളത് കൊണ്ടാണ്. മാരാമൺ കൺവൻഷൻ പന്തൽ നിർമാണത്തിനുള്ള കഴകൾ പണ്ട് പ്രമുഖ ഹൈന്ദവ കുടുംബമായ തോട്ടാവള്ളിൽ നിന്നാണ നൽകിയിരുന്നത് എന്നും ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു.

Read More >>